ഡല്‍ഹിയില്‍ ഇരുപത്തിയഞ്ചുകാരിയായ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. സഹീല്‍ ഗെഹ്ലോത് എന്ന 24കാരനാണ് ഡല്‍ഹി ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലായത്. ഡല്‍ഹി ഉത്തംനഗറില്‍ താമസിച്ചിരുന്ന നിക്കി യാദവ് എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം നജഫ്ഗഡിലെ തന്‍റെ ധാബയിലെ ഫ്രീസറിലേക്ക് മാറ്റുകയായിരുന്നു. പിന്നാലെ ഇയാള്‍ അന്ന് തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായി ഡല്‍ഹി പോലീസ് പറഞ്ഞു.

സഹീലും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇതിനിടെ സഹീല്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന കാര്യം യുവതി മനസ്സിലാക്കി. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വിവാഹത്തില്‍ നിന്ന് സഹീലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും തന്നെ വിവാഹം ചെയ്യണമെന്ന് നിക്കി നിര്‍ബന്ധിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഇതിന് തയ്യാറാകാതെ ഗെഹ്ലോത് നിക്കിയെ തന്‍റെ കാറില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു.തുടര്‍ന്ന് തന്റെ ഉടമസ്ഥതയിലുള്ള ധാബയിലെത്തി മൃതദേഹം ഫ്രിഡ്ജില്‍ വച്ചു. മിത്രോണ്‍ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഒഴിഞ്ഞ പ്ലോട്ടിലാണ് ധാബ സ്ഥിതി ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക