പത്തനംതിട്ട ചിറ്റാറില്‍ നിന്ന് അല്പ ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ പാസ്റ്ററുടെ മൃതദേഹം തമിഴ്നാട് അതിര്‍ത്തിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ സ്വദേശിയായ പറമ്ബില്‍ തെക്കേതില്‍ എബ്രഹാമിന്റെ മൃതദേഹമാണ് കത്തി നിലയില്‍ കണ്ടെത്തിയത്.

മരിച്ചത് എബ്രഹാം തന്നെയാണെന്ന് മകൻ തിരിച്ചറിഞ്ഞിട്ടുണ്ട്. തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയ മൃതദേഹം ഡിഎൻഎ പരിശോധന ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കിയതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രാഥമിക നിഗമനം അനുസരിച്ച്‌ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട് എന്നാണ് കരുതുന്നത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക