
അര്‍ജന്റീന പ്രസിഡന്റിന്റെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനം താഴ്ത്തി പറത്തി പൈലറ്റിന്റെ അതിസാഹസം. പ്രസിഡന്റ് ആല്‍ബര്‍ടോ ഫെര്‍ണാണ്ടസിനെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബോയിംഗ് 757-200 എആര്‍ജി 01. എന്ന വിവിഐപി വിമാനം താഴ്ത്തി പറത്തിയാണ് പൈലറ്റിന്റെ സാഹസികത.സംഭവം ഇന്റര്‍നെറ്റില്‍ വൈറലാണ്.
അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ ന്യൂബെറിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. കുത്തനെ ഇടത്തേക്ക് തിരിയുന്നതിന് മുമ്ബ് വിമാനം റണ്‍വേയ്ക്ക് മുകളിലൂടെ വളരെ താഴ്ന്ന നിലയില്‍ വട്ടമിട്ടുപറക്കുകയായിരുന്നു. ഈ സമയം നിരത്തിലുണ്ടായിരുന്നവരാണ് സാഹസിക യാത്ര കാമറയില്‍ പകര്‍ത്തിയത്.
ആദ്യ ശ്രമത്തില്‍ റണ്‍വേയില്‍ വിമാനം ഇറക്കാന്‍ പൈലറ്റിനായില്ല. തുടര്‍ന്ന് വീണ്ടും കറങ്ങി വന്നശേഷമാണ് ലാന്‍ഡ് ചെയ്തത്. നിരവധി പേരാണ് സംഭവത്തില്‍ കമന്റുമായി രംഗത്തുവന്നത്.