ചികിത്സാ പിഴവ് കാരണം പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചതായി പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് എതിരെയാണ് കുടുംബം രംഗത്തുവന്നിരിക്കുന്നത്. ആറ്റിങ്ങല്‍ പിരപ്പന്‍കോട്ടുകോണം സ്വദേശി മീനാക്ഷി (18)ആണ് മരിച്ചത്.

അലര്‍ജി കാരണമാണ് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മീനാക്ഷിയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യമുണ്ടായി. വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്നലെ വൈകുന്നേരം നാലരയോടെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുക്കുപണ്ടം മുക്കിയ കമ്മലില്‍ നിന്നാണ് മീനാക്ഷിക്ക് അലര്‍ജി ബാധിച്ചത്. ഈമാസം രണ്ടാംതീയതി വിദ്യാര്‍ഥിനിയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 17ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ മീനാക്ഷിയെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

വീട്ടിലേക്ക് മടങ്ങുന്നവഴി ഓട്ടോറിക്ഷയില്‍വെച്ച്‌ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക