വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ പ്രവാസിയായ ഭര്‍ത്താവിന്റെ കൈയ്യില്‍ കുഞ്ഞിനെ ഏല്‍പ്പിച്ച്‌ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിലാണ് നാടകീയമായ ഈ സംഭവം നടന്നത്. രണ്ടര വയസുള്ള മകളെ തന്നെ ഏര്‍പ്പിച്ച്‌ ഭാര്യ കാമുകനോടൊപ്പം ഒളിച്ചോടുന്ന ദൃശ്യം ഭര്‍ത്താവ് നാദാപുരം സ്വദേശി ഷെരീഫ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.

https://fb.watch/kDq7siOi_t/?mibextid=Nif5oz

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാണിമേല്‍ മാപ്പിലാക്കൂല്‍ സ്വദേശിയായ ഫയാസിന്റെ കൂടെയാണ് ഭാര്യ ഒളിച്ചോടിയതെന്നാണ് ഇയാള്‍ പറയുന്നത്. യുവാവിനോടൊപ്പം നാട്ടില്‍ നിന്ന് വരുമ്ബോള്‍ കൊണ്ടുവരുന്ന ബാഗുമായി യുവതി പോകുന്നതിന്റെ ദൃശ്യവും വീഡിയോയില്‍ കാണാം. ഫയാസും യുവതിയും ഇന്‍സ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും പറയുന്നു.

കുട്ടിയെ തന്നെ ഏര്‍പ്പിച്ച്‌ പാസ്പോര്‍ട്ട്പോലും താരാതെയാണ് പോയതെന്നും ഭര്‍ത്താവ് പറയുന്നു. എല്ലാം വ്യക്തമായ പ്ലാനോട് കൂടിയാണ് നടന്നതെന്നാണ് സംഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.ഹോട്ടല്‍ ജീവനക്കാരമായ ഷെരീഫ് ബാച്ചിലേഴ്‌സ് റൂമിലാണ് താമസിക്കുന്നത്. ഒരു പെണ്‍കുഞ്ഞിനെ താന്‍ എങ്ങനെയാണ് താന്‍ ഒറ്റയ്ക്ക് നോക്കുകയെന്നാണ് നാദാപുരം സ്വദേശി ഷെരീഫ് ചോദിക്കുന്നത്. ദുബായിക്ക് വരാന്‍ പാസ്‌പോര്‍ട്ട് ഭാര്യതന്നെ എടുക്കുകയായിരുന്നു.

ദുബായ്ക്ക് വരുമ്ബോള്‍ അവളുടെ അച്ഛന്‍ തന്നെയാണ് വിളിച്ച്‌ പറഞ്ഞത്. കുട്ടിയുടെ പാസ്‌പോര്‍ട്ട് ഭാര്യ തന്നില്ലെന്നും അതിനാല്‍ കുഞ്ഞിനെ തിരികെ നാട്ടിലേത്ത് അയക്കാന്‍ സാധിക്കില്ലെന്നും ഷെരീഫ് പറയുന്നു.നാല് കൊല്ലം മുമ്ബാണ് ഷെരീഫും നാദാപുരം സ്വദേശിനിയും തമ്മില്‍ പ്രണയിച്ച്‌ വിവാഹിതരായത്. നാട്ടില്‍ തന്നെ പഠനത്തിന് ശേഷം നഴ്സായി വര്‍ക്ക് ചെയ്യുകയായിരുന്നു യുവതി. എന്നാല്‍ രാത്രിവൈകി വീട്ടില്‍ എത്തുകയും കുഞ്ഞിനെ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ മുഴുകിയിരിക്കുകയും ചെയ്തത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് രണ്ട് മാസം മുമ്ബെ ഭാര്യയുടെ ഉമ്മ തന്നെ തന്നെ വിളിച്ച്‌ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നാട്ടില്‍ ചെന്നപ്പോള്‍ ഭാര്യയുമായും അവരുടെ സുഹൃത്തുമായും സംസാരിച്ചു. തനിക്ക് ഒരു കുഞ്ഞുള്ളതാണെന്നും ഇതില്‍ നിന്നും പിന്മാറണമെന്നും താന്‍ പറഞ്ഞതായും ഷെരീഫ് പറഞ്ഞു.ദുബായിലെ സാമൂഹിക പ്രവര്‍ത്തകരായ സലാം പാപ്പിനിശ്ശേരി ഭാര്യയെ നഷ്ട്ടപ്പെട്ട യുവാവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്‌ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് പങ്കുവെച്ചിരുന്നു.

ഇന്നലെ രാത്രിമുതല്‍ ഞാനുള്‍പ്പെടെയുള്ള ലീഗല്‍ ടീം വലിയൊരു പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭര്‍തൃമതിയായ നാദാപുരം സ്വദേശിനി, പരിചയക്കാരന്‍ നല്‍കിയ വിസയില്‍ രണ്ടരവയസ്സുള്ള കുട്ടിയേയും കൊണ്ട് ദുബായില്‍ എത്തി കുട്ടിയെ ഭര്‍ത്താവിന്റെ കയ്യില്‍ ഏല്പിച്ചു പരിചയക്കാരനോടൊപ്പം പോയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ കൂടിയാണ് ഇരുവരുടെയും പരിചയം. എന്നാണ് അദ്ദേഹം തന്റെ കുറിപ്പില്‍ പങ്കിവെച്ചിരിക്കുന്നത്.എന്തായാലും ഷെരീഫ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക