
ചൊവ്വാഴ്ച ദുബൈ നഗരം ഉറക്കമുണര്‍ന്നത് മഴത്തണുപ്പിലേക്കാണ്. വഴിയിലും റോഡിലും എല്ലാം മഴവെള്ളം നിറഞ്ഞ ദിനത്തില്‍ നഗരത്തിലെ സംസാര വിഷയം മറ്റൊന്നായിരുന്നു, ബുര്‍ജ് ഖലീഫയില്‍ വിരിഞ്ഞ കുട. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് മഴദിനത്തില്‍ അതിശയിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചത്.
ലോകത്തെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്ന് ഒരു കുട തുറന്ന് വരുന്നതാണ് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയ വീഡിയോയിലുള്ളത്. മഴദിനത്തില്‍ തന്നെ ഇത്തമൊരു വീഡിയോ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം വൈറലാവുകയായിരുന്നു.