മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതിയും തട്ടിയെടുക്കാനെത്തിയ യുവാക്കളും പിടിയില്‍. സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം (24 കാരറ്റ്) സ്വര്‍ണമാണ് ഡീന കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം തട്ടിയെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് സഹദും മുഹമ്മദ് ജംനാസും. വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുക്കാനാണ് നാലുപേര്‍ ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഡീനയുടെ സഹായത്തോടെ സ്വര്‍ണം തട്ടിയെടുത്ത ശേഷം പണം വീതിച്ചെടുക്കാനായിരുന്നു സംഘത്തിന്റെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക