കോഴിക്കോട്:ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ലീഡേഴ്സ് മീറ്റില്‍ സിറ്റിംഗ് എം പിമാര്‍ മത്സരിക്കണമെന്നാണ് നിര്‍ദ്ദേശം.സിറ്റിംഗ് എംപിമാര്‍ മത്സരിച്ചില്ലെങ്കില്‍ പരാജയം ഭയന്ന് ആണെന്ന സന്ദേശം നല്‍കും.നിയമസഭയിലേക്ക് മത്സരിക്കാന്‍ ഇനി ഇല്ല. പാര്‍ട്ടിയിലെ പുനസംഘടന 30 ന് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ലീഡേഴ്സ് മീറ്റിലാണ് ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെമുരളീധരനും ടിഎന്‍പ്രതാപനും പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് വികാര നിര്‍ഭര രംഗങ്ങള്‍ക്കിടയാക്കി.വിഡി സതീശനും ബെന്നി ബഹനാനും വൈകാരികമായി നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് ഇരു നേതാക്കളും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്ന് മയപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപിയെ മുഖ്യശത്രുവായി കാണുന്ന രാഷ്ട്രീയനയരേഖയ്ക്ക് കെപിസിസി നേതൃയോഗം അംഗീകാരം നല്‍കി. അഞ്ചുമാസം നീളുന്ന രാഷ്ട്രീയ കര്‍മ്മപരിപാടികള്‍ക്കും വയനാട്ടില്‍ ചേര്‍ന്ന ലീഡഴ്സ് മീറ്റ് രൂപം നല്‍കി. സംഘടനാ ദൗര്‍ബല്യങ്ങളെ ഇഴകീറി പരിശോധിച്ച രണ്ട് ദിവസത്തെ ചൂടേറിയ ചര്‍ച്ച അവസാനിക്കുമ്ബോള്‍ കെപിസിസി നേതൃത്വം പ്രഖ്യാപിച്ചത് മിഷന്‍ 24.

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് അഞ്ചുമാസം. പാര്‍ട്ടി പുനസംഘടന ഈ മാസംതന്നെ പൂര്‍ത്തിയാക്കും. പ്രവര്‍ത്തന പദ്ധതികള്‍ താഴെത്തട്ടിലേക്ക് എത്തിക്കും. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം രണ്ടു ദിവസത്തെ യോഗം കൊണ്ട് കൂടിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക