പ്രസിഡന്റ് എന്ന നിലയില്‍ പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന കെപിസിസി നേതൃയോഗത്തിലായിരുന്നു സുധാകരന്റെ തുറന്നുപറച്ചില്‍. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമാണ് ഉയരാന്‍ കഴിയാതെ പോയതെന്നും സുധാകരന്‍ പറഞ്ഞു. പുനഃസംഘടനയുമായി എല്ലാവരും സഹകരിക്കണം. പുനഃസംഘടന പൂര്‍ത്തിയായാല്‍ താഴെത്തട്ട് സജീവമാകുമെന്നും സുധാകരന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങള്‍ രൂപീകരിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനുമായി കെപിസിസി നേതൃയോഗം ഇന്നാണ് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്നത്. പുനഃസംഘടന ഉള്‍പ്പടെ സംഘടനാ കാര്യങ്ങളും സര്‍ക്കാരിനെതിരായ പ്രക്ഷോഭ സാധ്യതയും യോഗം ചര്‍ച്ച ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെസി വേണുഗോപാലും താരിഖ് അന്‍വറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടുദിവസമാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. പുനഃസംഘടന പൂര്‍ത്തിയാകാത്തതും താഴെത്തട്ടിലെ നിര്‍ജീര്‍ണത ഉള്‍പ്പടെയുള്ള കാര്യങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. എഐ ക്യാമറ ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുമ്ബോഴും താഴെത്തട്ടില്‍ അതൊരു സജീവ ചര്‍ച്ചയായി ഉയര്‍ന്നുവന്നിട്ടില്ല. ഇതെന്തുകൊണ്ടാണെന്നും യോഗം പരിശോധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക