മലപ്പുറം: മലപ്പുറം തിരൂര്‍ കാട്ടിലപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ് സ്വാലിഹിനെ മർദിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ.

മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഒളിവിലുള്ള മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുന്നുവെന്നു പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക