വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ മെഡിക്കല്‍ കോളജിലെ ജനറല്‍ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ.കെ.ഇ ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശിനിയാണ്.ആശുപത്രിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.

മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടികള്‍ക്ക് ശേഷം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടത്തും. ഡോക്ടർമാരിലെ സമ്മർദം കുറയ്ക്കാനും ആത്മഹത്യ തടയുന്നതിനും പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലറാണ്. വൈകിട്ട് അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഇതിപ്പോൾ രണ്ടാമത്തെ വനിതാ ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന സമ്മർദ്ദം പലപ്പോഴും ഇത്തരം ദാരുണ സംഭവങ്ങൾക്ക് വഴിയൊരുക്കുന്നു എന്നും വിലയിരുത്തലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക