ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സ്വന്തമാക്കിയ വാഹന നമ്ബറാണ് പി7. ദുബായിയില്‍ നടന്ന നമ്ബര്‍ ലേലത്തില്‍ 122.6 കോടി രൂപയ്ക്കാണ് ഈ നമ്ബര്‍ ഫ്രഞ്ച്- എമിറാത്തി ബിസിനസുകാരനായ പവേല്‍ വലേര്യേവിക് ഡ്യൂറോവ് സ്വന്തമാക്കിയത്. എന്നാല്‍, ഈ നമ്ബര്‍ നല്‍കിയ വാഹനമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ടെസ്ലയുടെ മോഡല്‍ എക്സ് കാറിലാണ് ലോകത്തിലെ ഏറ്റവും വിലയുള്ള നമ്ബര്‍ പതിപ്പിച്ചിരിക്കുന്നത്.

അതേസമയം, ടെസ്ലയുടെ മോഡല്‍ എക്സ് കാറിന് ഏകദേശം രണ്ട് കോടി രൂപയാണ് ദുബായിയിലെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്ലയുടെ മേധാവി ടെസ്ല കാറുകള്‍ ദുബായില്‍ അവതരിപ്പിക്കുന്നതിനായി എത്തിയത് ഞാന്‍ ഓര്‍ക്കുന്നു. ഇപ്പോള്‍, ഈ ടെസ്ല കാറില്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും വിലയുള്ള നമ്ബര്‍ സ്ഥാനം പിടിച്ചിരിക്കുന്നതെന്ന് യു.എ.ഇ. മിനിസ്റ്ററായ ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ വാഹനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ട്വിറ്ററില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

P 7 എന്ന നമ്ബറാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും 122.6 കോടി രൂപ മൂല്യമുള്ളതുമായ വാഹന നമ്ബര്‍. 16 വര്‍ഷത്തിനുശേഷമാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വാഹനനമ്ബര്‍ പ്ലേറ്റ് ലേലം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ നമ്ബര്‍ പ്ലേറ്റിന്റെ ഏറ്റവും ഉയര്‍ന്ന ലേലത്തുക 5.2 കോടി ദിര്‍ഹമായിരുന്നു. ലോകത്തിന്റെ വിശപ്പടക്കുന്നതിനായി യു.എ.ഇ. പ്രഖ്യാപിച്ച വണ്‍ ബില്ല്യണ്‍ മീല്‍സ് എന്ന കാമ്ബയിനിന്റെ ഭാഗമായാണ് വാഹനങ്ങളുടെ നമ്ബറുകള്‍ ലേലത്തില്‍ വെച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക