മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്.ഐ. അനില്‍കുമാറിനെയാണ് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ.യെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വ്യാഴാഴ്ച രാത്രി തൊട്ടില്‍പ്പാലത്തെ ഹോട്ടലിലായിരുന്നു സംഭവം. വയനാട്ടില്‍നിന്ന് വരികയായിരുന്ന എസ്.ഐ. അനില്‍കുമാര്‍ തൊട്ടില്‍പ്പാലത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി.

ഭക്ഷണം കഴിച്ചശേഷം ഹോട്ടലില്‍വെച്ച്‌ ബില്ലിനെ സംബന്ധിച്ച്‌ തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് മദ്യലഹരിയിലായിരുന്ന എസ്.ഐ. ബഹളമുണ്ടാക്കിയത്.വിവരമറിഞ്ഞ് തൊട്ടില്‍പ്പാലം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും എസ്.ഐ. ആദ്യം പോലീസ് വാഹനത്തില്‍ കയറാന്‍ തയ്യാറായില്ല. ഒടുവില്‍ പോലീസ് സംഘം ഏറെ നിര്‍ബന്ധിച്ച്‌ ഇയാളെ പോലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്.ഐ.യെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നതെന്നും സംഭവസമയം എസ്.ഐ. ഡ്യൂട്ടിയില്‍ അല്ലായിരുന്നുവെന്നും പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക