യുവാക്കളുടെ സാഹസികത നിറഞ്ഞ വീഡിയോ നിരവധി പേര്‍ ട്വിറ്ററില്‍ പങ്കുവച്ചത് ജൂലൈ 29 ന് രാത്രിയോടെയാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുകളിലിരുന്ന മദ്യപിക്കുന്ന രണ്ട് യുവാക്കളുടെ വീഡിയോയായിരുന്നു അത്. ആകാശ് കുമാര്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു,”റോഡില്‍ കാറുമായി സ്റ്റണ്ട് ചെയ്യുന്ന വീഡിയോ വൈറലായി. ഗാസിയാബാദിലെ പോഷ് ഏരിയയായ ഇവിടെ വലിയ വ്യക്തികളുടെ വീടുകള്‍ ഉള്ള സ്ഥലം കൂടിയാണ്. തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ പോലും ഫലപ്രദമല്ലെന്ന ഭയം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു.”

ഒപ്പമുള്ള വീഡിയോയില്‍ ഓടുന്ന കാറിന് മുകളിലിരുന്ന് രണ്ട് പേരില്‍ ഒരാള്‍ മദ്യപിക്കുന്നത് കാണാം. മദ്യപിച്ച ശേഷം അയാള്‍ കുപ്പി റോഡിലേക്ക് വലിച്ചെറിയുന്നു. പിന്നാലെ ഷര്‍ട്ടൂരാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ഉണ്ട്.ഗാസിയാബാദിലെ ഡിസിപി സിറ്റി കമ്മീഷണറേറ്റിന്റെ ട്വിറ്റര്‍ പേജില്‍, അന്ന് രാത്രി പത്തേ മുക്കാലോടെ ഒരു വീഡിയോയും ചിത്രവും പങ്കുവയ്ക്കപ്പെട്ടു. ഒപ്പമുള്ള കുറിപ്പില്‍ ഇങ്ങനെ എഴുതി. “ഇന്ന്, സാമൂഹിക മാധ്യമങ്ങളിലൂടെ, കവി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയുമായി ബന്ധപ്പെട്ട ഒരു വൈറല്‍ വീഡിയോ ലഭിച്ചു, അതില്‍ ചില യുവാക്കള്‍ ഓടുന്ന വാഹനത്തില്‍ മദ്യപിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. 3 യുവാക്കളെ അറസ്റ്റ് ചെയ്ത ശേഷം വാഹനം പിടിച്ചെടുക്കുകയും പ്രസ്തുത വാഹനത്തിന് 10,000 രൂപ പിഴ ഈടാക്കുകയും ചെയ്യതിട്ടുണ്ട്. എസിപി കവിനഗര്‍.”

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം പതിനെട്ടര ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് തങ്ങളുടെ അഭിപ്രായമെഴുതാനെത്തി.രണ്ട് വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ഇതിനകം വൈറലായി. ചിലര്‍ പൊതുസ്ഥലത്ത് പുരുഷന്മാരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തുകൊണ്ട് തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. ഒന്നിലധികം ട്വിറ്റര്‍ ഉപയോക്താക്കള്‍ വീഡിയോ അപ്ലോഡ് ചെയ്യുകയും നടപടിയെടുക്കാന്‍ അധികാരികളോട് ആവശ്യപ്പെട്ടതിനും പിന്നാലെയാണ് കാറിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക