യൂത്ത് ലീഗ് റാലിയുടെ ആലുവയിലെ പ്രചാരണ കണ്‍വൻഷൻ യോഗത്തില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം. മുസ്ലീം ലീഗ് ജില്ലാ പ്രസി‍ഡന്റ് ഹംസ പറക്കാട്ട് സംസാരിക്കുന്നതിനിടെയാണ് പ്രസംഗം തടയാൻ ഒരു വിഭാഗം ശ്രമിച്ചത്. തുടര്‍ന്ന് കണ്‍വെൻഷൻ നിര്‍ത്തിവെക്കുകയായിരുന്നു. ലീഗിലെ ജില്ലയിലെ വിഭാഗീയതയാണ് വാക്കേറ്റത്തിലെത്തിയത്.

സംഘടനാ പ്രവര്‍ത്തനം നല്ല രീതിയില്‍ കൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. അതിൻ്റെ ഗുണം യൂത്ത് ലീഗിനും ലഭിച്ചിട്ടുണ്ട്. മലബാറിലെ ജില്ലകളോട് കിടപിടിക്കുന്ന രീതിയിലാണ് എറണാംകുളം ജില്ലയിലെ പ്രവര്‍ത്തനം. സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന ചെറുപ്പക്കാരോട് വളരെ ഖേദത്തോടെയാണ് സംസാരിക്കുന്നതെന്നും ലീഗ് ജില്ലാ പ്രസി‍ഡന്റ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യല്‍ മീഡിയയില്‍ ഒരാഴ്ച്ചയായി നടക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ തന്റെ വീട്ടിലേക്ക് വന്നാല്‍ തെളിവ് സഹിതം ബോധ്യപ്പെടുത്തി തരാമെന്ന പ്രസിഡൻ്റിന്റെ പരാമര്‍ശമാണ് തര്‍ക്കത്തിന് കാരണമായത്. ഇതോടെ വേദിയില്‍ നിന്നും സദസ്സില്‍ നിന്നും പ്രവര്‍ത്തകര്‍ ബഹളം വെച്ച്‌ മൈക്ക് നിര്‍ത്തി, പിടിച്ചു വാങ്ങുകയായിരുന്നു. വാക്കേറ്റം തുടര്‍ന്നതോടെ കണ്‍വെൻഷൻ നിര്‍ത്തിവെക്കുകയായിരുന്നു. വീഡിയോ ചുവടെ കാണാം 👇

യൂത്ത് ലീഗ് പിള്ളേരെ ഒന്ന് നന്നാക്കാൻ നോക്കിയതാ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം😁😁🙆

Posted by അബൂബക്കർ കോതമംഗലം on Friday, 12 January 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക