ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷ ലിംഗത്തിന്റെ നീളം കേവലം 5 സെന്റിമീറ്ററിൽ കുറയാതെ ഉള്ളതാണ് എങ്കിൽ ആ പുരുഷന് താനുമായി ലൈംഗീക ബന്ധം പുലർത്തുന്ന സ്ത്രീയെ തൃപ്തിപ്പെടുത്തുവൻ സാധിക്കും എന്നതാണ് വസ്തുത. 5 സെന്റിമീറ്റർ എന്നാൽ 2″ഇഞ്ച്. സ്ത്രീയുടെ യോനിയുടെ ആഴം അഗാധമായ ഗർത്തം അല്ല. ചെറിയ ലിംഗം ആണ് അതുകൊണ്ട് എനിക്ക് അവളെ തൃപ്ത്തിപ്പെടുത്തുവാൻ സാധിക്കുമോ എന്ന ചിന്തയ്ക്ക് യാതൊരു സ്ഥാനവും ഇല്ലാ എന്നർത്ഥം.

വികാരങ്ങളുടെ ആഴം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യോനിയുടെ ഉൾഭാഗം വളരെ നേർത്തതും അതിലോലമായതുമായ ചാർമ്മത്തിനാൽ നിർമ്മിതമാണ്. പുരുഷ ലിംഗ ചർമ്മത്തിനെ അപേക്ഷിച്ചു വളരെ വളരെ ലോലമായ ഒന്ന്. സംഭോഗം നടക്കുന്ന സമയം കേവലം 5 സെന്റീമീറ്ററിൽ കൂടുതൽ ആഴത്തിൽ സ്ത്രീക്കോ പുരുഷനോ അനുഭൂതി ലഭിക്കില്ല. ക്ലിറ്റോറീസ് എന്ന് പറയുന്ന യോനിയുടെ ഘടന അനുസരിച്ചു വലുപ്പചെറുപ്പമുള്ള ഭാഗമാണ് സ്ത്രീയെ രതിമൂർച്ചയിൽ ഏത്തിക്കുന്ന പ്രധാന ഭാഗം. അത് സ്ഥിതി ചെയ്യുന്നത് യോനിയുടെ മുകൾ വശത്താണ്. അതുകൊണ്ട് തന്നെ സ്ത്രീയെ രതിമൂർച്ചയിൽ എത്തിക്കുവാൻ 5 സെന്റീമീറ്ററിൽ കൂടുതലുള്ള ലിംഗത്തിന്റെ ആവശ്യകത ഇല്ല.

ഫോർ പ്ലേ

ലിംഗ യോനി ബന്ധത്തിലൂടെ മാത്രമേ സ്ത്രീ രതിമൂർച്ചയിൽ എത്തു എന്ന ധാരണ തെറ്റാണ്. പുരുഷന്റെ ചുണ്ടുകൾ, നാവ്, കൈവിരലുകൾ എന്നിവയിലൂടെയും സ്ത്രീ രതിമൂർച്ചയിൽ എത്തും എന്നത് വസ്തുതയാണ്. സ്ത്രീയുടെ മുടിയിഴകൾ മുതൽ കാൽവിരലുകളിൽ വരെ കാമധ്വീപകങ്ങൾ ഉണ്ടെന്നു ആദ്യമേ തിരിച്ചറിയുക.

ടൈമിങ്ങ്

അതുപോലെ തന്നെ സംഭോഗം മിനിറ്റുകൾ നീണ്ട് നിൽക്കണം എന്നില്ല. ശരിയായ രീതിയിൽ ഉൾപ്പെടുന്ന ഫോർപ്ലേ ഉണ്ടെങ്കിൽ ഇതിനോടകം അവൾ ഒന്നിൽകൂടുതൽ രതിമൂർച്ച അനുഭവിച്ചിട്ടുണ്ടാകും. പൂർണ ആരോഗ്യമുള്ള സ്ത്രീയും പുരുഷനും ലൈംഗീകതിയിൽ ഏർപ്പെടുമ്പോൾ ലിംഗ യോനി ബന്ധം 8 മൂതൽ 11 മിനുറ്റിനുള്ളിൽ അവസാനിച്ചിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക