ഇന്ത്യയിലെ കാര്‍വിപണി ഇലക്‌ട്രിക്കിന്റെ ചിറകിലേറിയാണ് കുതിക്കുന്നത്. കാര്‍ വാങ്ങിയാലോ എന്ന് ചിന്തിക്കുന്ന സാധാകണക്കാരന്‍ തെരഞ്ഞെടുക്കാനുദ്ദേശിക്കുന്നതും ഇവി കാര്‍ തന്നെയാണ്. സാധാരണക്കാരന് താങ്ങാനാവുന്ന വിലയിലും ഇവി എത്തുന്നു എന്നതു തന്നെയാണ് ഇവി പ്രേമികള്‍ കൂടാന്‍ കാരണം. ടാറ്റയുടെ ഇവികള്‍ കാര്‍വിപണി ഭരിക്കുന്നതും അതുകൊണ്ടാണ്. ഈ കൂട്ടത്തിലേക്ക് ചൈനീസ് വാഹന നിര്‍മാതാക്കളായ എംജി എത്തുന്നു എന്ന വാര്‍ത്ത കുറച്ചു നാളുകളായി അന്തരീക്ഷത്തിലുണ്ട്.

അടുത്തിടെ നിര്‍മാതാക്കള്‍ കാറിന്റെ വിലയും പുറത്തുവിട്ടിരുന്നു. 7.98 ലക്ഷം രൂപയ്ക്കാണ് എംജി കോമെറ്റ് വിപണയിലെത്തിക്കാന്‍ എംജി ഒരുങ്ങുന്നതെന്നാണിത്.ഇപ്പോഴിതാ കോമെറ്റിന്റെ ബുക്കിങ്ങും ടെസ്റ്റ് ഡ്രൈവുകളും സംബന്ധിച്ചും മോഡലിന്റെ കൂടുതല്‍ വിശദാംശങ്ങളും കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നു. മെയ് 15-ന് വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വില കുറഞ്ഞ ഇവി നിരത്തുകളില്‍ ഇറക്കാനല്ല എംജി ഉദ്ദേശിക്കുന്നതെന്നാണ് എംജി പറയുന്നത്. മറിച്ച്‌ മികച്ച ഇലക്‌ട്രിക് വാഹനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് കമ്ബനി ലക്ഷ്യമിടുന്നത്. 1000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വെറും 520 രൂപ മാത്രമേ ചെലവ് വരൂ എന്നാണ് എംജിയുടെ അവകാശ വാദം. നാല് സീറ്റ് മോഡലാണെങ്കിലും രണ്ട് പേര്‍ക്ക് സൗകര്യത്തില്‍ സഞ്ചാരിക്കാനുള്ള വാഹനമായാണ് എംജി കോമെറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

വാഹനത്തിന്റെ നീളം 2974 മില്ലിമീറ്ററും വീതി 1505 മില്ലിമീറ്ററും ഉയരം 1640 മില്ലിമീറ്ററുമാണ്. മൂന്ന് വാതിലുകളാണ് വാഹനത്തിനുള്ളത് ഹെഡ്ലാമ്ബ് ക്ലസ്റ്ററുകള്‍, എല്‍ഇഡി ലൈറ്റിംഗ്, 12 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ അടക്കമുള്ള സജ്ജീകരണങ്ങളുമുണ്ട്. 42 ബിഎച്ച്‌പി പവറില്‍ പരമാവധി 110 എന്‍എം ടോര്‍ക്ക് ഉദ്പാദിപ്പിക്കുന്ന ഇലക്‌ട്രിക് മോട്ടോറിന് കരുത്ത് പകരുന്നത് 17.3 kwh ബാറ്ററി പായ്ക്കാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ യാത്ര ചെയ്യാനാവുമെന്നും കമ്ബനി അവകാശപ്പെടുന്നു. 5 മണിക്കൂറിനുള്ളില്‍ 10-80 ശതമാനവും 7 മണിക്കൂറിനുള്ളില്‍ 0-100 ശതമാനവുമായി വാഹനം ചാര്‍ജ് ചെയ്യാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക