എംജിയുടെ 2 ഡോര്‍ ഇലക്‌ട്രിക് കാര്‍ അടുത്ത വര്‍ഷം പുറത്തിറക്കും. ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ എംജി എയര്‍ ഇവി പ്രദര്‍ശിപ്പിക്കുമെന്ന് കമ്ബനി അറിയിച്ചു. എംജിയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം ആയാണ് പുതിയ കാര്‍ എത്തുക.

ഇന്തോനേഷ്യന്‍ വിപണിയില്‍ അടുത്തിടെ അവതരിപ്പിച്ച വൂളിംഗ് എയര്‍ ഇവിയുടെ ഇന്ത്യന്‍ പതിപ്പാണ് എംജി എയര്‍ ഇവി. എംജിയുടെ ഗ്ലോബല്‍ സ്മോള്‍ ഇലക്‌ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോമിലാണ് വാഹനം നിര്‍മ്മിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്തോനേഷ്യയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തെ അടിസ്ഥാനമാക്കിയാണ് കാര്‍ നിര്‍മ്മാണമെങ്കിലും, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റങ്ങള്‍ വരുത്തുമെന്ന് കമ്ബനി പറയുന്നു. എംജിയില്‍ നിന്നുള്ള അനൗദ്യോഗിക വിവരങ്ങള്‍ അനുസരിച്ച്‌, എയര്‍കോണും ബാറ്ററി തെര്‍മല്‍ മാനേജ്മെന്‍റ് സംവിധാനവും ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റും. ലുക്കില്‍ ചെറിയ മാറ്റങ്ങളും പ്രതീക്ഷിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക