ചൈനീസ് വാഹന ബ്രാന്‍ഡായ എം‌ജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ കോം‌പാക്റ്റ് ഇലക്‌ട്രിക് കാര്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2023 പകുതിയില്‍ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, എം‌ജി ഇന്ത്യ വരാനിരിക്കുന്ന സ്മാര്‍ട്ട് ഇവിയുടെ പേര് ‘എം‌ജി കോമറ്റ്’ എന്ന് പ്രഖ്യാപിച്ചു. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മാക്‌റോബര്‍ട്ട്‌സണ്‍ എയര്‍ റേസില്‍ പങ്കെടുത്ത 1934ലെ ബ്രിട്ടീഷ് വിമാനത്തില്‍ നിന്നാണ് ‘കോമറ്റ്’ എന്ന പേര് പ്രചോദനം ഉള്‍ക്കൊണ്ടതെന്ന് കമ്ബനി അറിയിച്ചു.

ഉല്‍പ്പന്നത്തെക്കുറിച്ച്‌ എംജി മോട്ടോര്‍ ഇന്ത്യ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, വരാനിരിക്കുന്ന എംജി മോഡല്‍ രണ്ട് ഡോര്‍ കോംപാക്റ്റ് ഇവി ആയിരിക്കുമെന്ന് സ്പൈ ഷോട്ടുകള്‍ സ്ഥിരീകരിക്കുന്നു. വരാനിരിക്കുന്ന എംജി കോമറ്റ് സ്മാര്‍ട്ട് ഇവി ചൈന-സ്പെക്ക് വുലിംഗ് എയര്‍ ഇവിയെ അടിസ്ഥാനമാക്കിയുള്ളതാണ്. 2023 മാര്‍ച്ചില്‍ ഇത് ഉല്‍പ്പാദനത്തിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 36000 യൂണിറ്റുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനാണ് എംജി മോട്ടോര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംജി കോമറ്റ് 20kWh മുതല്‍ 25kWh വരെയുള്ള ബാറ്ററി പായ്ക്ക് അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് 40 ബിഎച്ച്‌പിക്ക് അടുത്ത് പവര്‍ നല്‍കുകയും ഒറ്റ ചാര്‍ജില്‍ ഏകദേശം 200 കിലോമീറ്റര്‍ ഇലക്‌ട്രിക് റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യും. ടാറ്റ നെക്‌സോണ്‍ ഇവിയില്‍ കണ്ടതുപോലെ ബാറ്ററി പാക്കില്‍ എല്‍എഫ്‌പി സിലിണ്ടര്‍ സെല്ലുകള്‍ ഉണ്ടാകും. ഈ സെല്ലുകള്‍ ഭാരം കുറഞ്ഞതും കൂടുതല്‍ ചാര്‍ജ് കാര്യക്ഷമതയുള്ളതും എന്‍എംസി സെല്ലുകളേക്കാള്‍ കുറഞ്ഞ പരിപാലനവുമാണ്. ടാറ്റ ഓട്ടോകോമ്ബില്‍ നിന്ന് എംജി ബാറ്ററികള്‍ പ്രാദേശികമായി ലഭ്യമാക്കും.

എംജി കോമറ്റിന് FWD (ഫ്രണ്ട്-വീല്‍-ഡ്രൈവ്) സംവിധാനം ഉണ്ടായിരിക്കും, അതിന്റെ നീളം ഏകദേശം 2.9 മീറ്റര്‍ ആയിരിക്കും. ബ്രാന്‍ഡിന്റെ പുതിയ ഗ്ലോബല്‍ സ്മോള്‍ ഇലക്‌ട്രിക് വെഹിക്കിള്‍സ് (ജിഎസ്‌ഇവി) പ്ലാറ്റ്‌ഫോമിലാണ് ഇത് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്, കൂടാതെ ഉയരവും ബോക്‌സിയും ഉള്ള സ്റ്റാന്‍സ് വഹിക്കുന്നു. ചെറിയ അര്‍ബന്‍ EV-യില്‍ ഡ്യുവല്‍ 10.25 ഇഞ്ച് ഡിസ്‌പ്ലേ പോലുള്ള ഉയര്‍ന്ന ഫീച്ചറുകള്‍ ഉണ്ടായിരിക്കും – ഒന്ന് ഇന്‍ഫോടെയ്ന്‍മെന്റിനും മറ്റൊന്ന് ഇന്‍സ്ട്രുമെന്റേഷനും. ഒരു ഓട്ടോമാറ്റിക് എസി, കീലെസ് എന്‍ട്രി, കണക്റ്റഡ് കാര്‍ ടെക്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകൾ എന്നിങ്ങനെ വിവിധ സൗകര്യങ്ങളും വാഹനത്തിനുള്ളിൽ ഉൾക്കൊള്ളിക്കും.

അര്‍ബന്‍ മൊബിലിറ്റി ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണെന്നും അവിടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ നവയുഗ പരിഹാരങ്ങള്‍ ആവശ്യമാണ് എന്നും എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചാബ പറഞ്ഞു. “ഞങ്ങള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് കൂടുതല്‍ നീങ്ങുമ്ബോള്‍, ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യകള്‍ മുതല്‍ അനന്യമായ ഡിസൈനുകള്‍, ക്ലീന്‍ മൊബിലിറ്റി തുടങ്ങി നിരവധി നൂതനാശയങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിക്കും. നമ്മള്‍ ഓരോരുത്തര്‍ക്കും ഒരു നല്ല ഭാവിക്കായി പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ദിശയില്‍ ആവശ്യമായ നിര്‍ണായക ചുവടുകളും ‘വിശ്വാസത്തിന്റെ കുതിച്ചുചാട്ടവും’ സ്വീകരിക്കാന്‍ ‘കോമറ്റ്’ മുഖേന ഞങ്ങള്‍ ഉദ്ദേശിക്കുന്നു” അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക