വന്ദേഭാരത് ട്രെയിനില്‍ വൈകാതെ ട്രെയിന്‍ ഹോസ്റ്റസ് നിയമനവും. വിമാനത്തിലെ മാതൃകയിലാവും ട്രെയിന്‍ ഹോസ്റ്റസിനെ നിയമിക്കുക. എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്രക്കാരെ സ്വീകരിക്കുന്നതിനും ഭക്ഷണം നല്‍കുന്നതിനുമാണ് ഇവരെ നിയോഗിക്കുക. ചെയര്‍ കാര്‍ കോച്ചുകളിലേക്കും കേറ്ററിംഗ് കമ്ബനി ആളുകളെ നിയോഗിക്കുന്നുണ്ട്. ഡല്‍ഹി-ഝാന്‍സി റൂട്ടിലോടുന്ന ഗതിമാന്‍ എക്‌സ്പ്രസില്‍ ട്രെയിന്‍ ഹോസ്റ്റസുണ്ട്.

ട്രെയിന്‍ ഹോസ്റ്റസുമാരുടെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പരസ്യം നല്‍കിയിരുന്നു. ഒട്ടേറെ അപേക്ഷകളാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കാനറിയുന്ന പത്ത് പേരെയാകും തിരഞ്ഞെടുക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതിലെ കേറ്ററിംഗ് കരാര്‍ ഡല്‍ഹിയിലെ കമ്ബനി റെക്കോര്‍ഡ് തുകയ്‌ക്കാണ് നേടിയിരിക്കുന്നത്. 1.77 കോടി രൂപയ്‌ക്കാണ് കമ്ബനി കരാര്‍ കരസ്ഥമാക്കിയിരിക്കുന്നത്. നിലവിലുള്ള വന്ദേഭാരത് ട്രെയിനുകളിലെ ഏറ്റവും വലിയ തുകയുടെ കരാറാണിത്. രാജ്യത്തെ 16 വന്ദേഭാരത് ട്രെയിനുകളില്‍ 12 എണ്ണത്തിലും ഇതേ കമ്ബനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തും തൃശൂരിലുമുള്ള ബേസ് കിച്ചണില്‍ നിന്നാണ് ഭക്ഷണം എത്തിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക