ഒണ്‍ലിഫാന്‍സ് മോഡല്‍ ക്രിസ്റ്റീന ആഷ്ടന്‍ ഗൗര്‍കാനി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായി മണിക്കൂറുകള്‍ക്കകമാണ് മരണം സംഭവിക്കുന്നത്. 34 വയസായിരുന്നു. പ്ലാസ്റ്റിക് സര്‍ജറി പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കകം ക്രിസ്റ്റീനയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.അമേരിക്കന്‍ മോഡലും വ്യവസായിയുമായ കിം കര്‍ദാഷ്യനോടുള്ള രൂപസാദൃശ്യത്തെ തുടര്‍ന്ന് നിരവധി ആരാധകരായിരുന്നു ക്രിസ്റ്റീനയ്ക്കുള്ളത്. 6,26,000 ഫോളോവേഴ്‌സാണ് ക്രിസ്റ്റീനയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ കഴിഞ്ഞ ദിവസവും മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം 22കാരനായ കനേഡിയന്‍ നടന്‍ സെയ്ന്‍റ് വോന്‍ കൊലൂച്ചി കോസ്മറ്റിക് സര്‍ജറിയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. കൊറിയന്‍ ബാന്‍ഡായ ബിടിഎസിലെ ഗായകന്‍ ജിമിനെ പോലെയാകാനാണ് നടന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്.

ജിമിനെ പോലെയാകാന്‍ 12 ശസ്ത്രക്രിയകളാണ് കൊലൂച്ചി നടത്തിയത്. ഏറ്റവും ഒടുവില്‍ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ അണുബാധയെ തുടര്‍ന്നായിരുന്നു മരണം. ബി.ടി.എസിനോടുള്ള ഇഷ്ടം കാരണം 2019ല്‍ അദ്ദേഹം കാനഡയില്‍ നിന്നും ദക്ഷിണ കൊറിയയിലേക്ക് താമസം മാറ്റിയിരുന്നു. 2.2 ലക്ഷം ഡോളറാണ് കൊലൂച്ചി ശസ്ത്രക്രിയക്കായി ചെലവഴിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക