മദ്യപിച്ചെത്തി ആശുപത്രിയില്‍ ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയില്‍. കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലാണ് പോലീസ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തി അതിക്രമം നടത്തിയത്.

ആശുപത്രിയില്‍ എത്തിയ സ്ത്രീകളടക്കമുള്ളവരെ ഇയാള്‍ അസഭ്യം പറഞ്ഞു. അനാവശ്യമായി ചീത്തവിളിച്ചെന്നും ആശുപത്രിയിലുണ്ടായിരുന്നവര്‍ പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാള്‍ പോലീസുകാരുമായും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ആശുപത്രിയിലെ രോഗികള്‍ക്കായി സജ്ജീകരിച്ച കസേരയില്‍ കയറിക്കിടന്നത് ജീവനക്കാര്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പോലീസ് കേസെടുത്ത് ഇയാളെ അമ്മയ്ക്കൊപ്പം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. മദ്യപിച്ച്‌ ബഹളം വെച്ചതിനാണ് കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക