കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനെത്തിയ ആള്‍ക്കൂട്ടത്തിന്റെ ചിത്രങ്ങളില്‍ ‘വ്യാജന്‍’ പങ്കുവച്ച്‌ ബി ജെ പി പ്രൊഫൈലുകള്‍. 2017ല്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളിലൊന്നാണ് സംഘ് പരിവാര്‍ പ്രൊഫൈലുകള്‍ മോദിയെ കാണാനെത്തിയ ആള്‍ക്കൂട്ടമെന്ന പേരില്‍ പോസ്റ്റ് ചെയ്തത്.’രാഷ്ട്രീയ പിതാവ് മോദിജിയെ ഒരു നോക്ക് ദര്‍ശിക്കാനായി ജനസാഗരമായി കൊച്ചി നഗരം’ എന്നാണ് കുരുക്ഷേത്ര എന്ന ട്വിറ്റര്‍ യൂസര്‍ ചിത്രം പങ്കുവച്ച്‌ തലക്കെട്ടായി നല്‍കിയിട്ടുള്ളത്.

2017 ആഗസ്തില്‍ സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോള്‍ എടുത്തതാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രം. ‘കൊച്ചിയിലെ സ്‌നേഹ സാഗരത്തിന് നടുവില്‍ എന്റെ കാര്‍’ എന്ന തലക്കെട്ടോടെ നടി തന്നെ ഈ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. സ്വകാര്യ കമ്ബനിയുടെ മൊബൈല്‍ ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയിരുന്നത്. ദേശ് ഭക്ത് എന്ന മറ്റൊരു പ്രൊഫൈലും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. കൊച്ചി തന്റെ നേതാവിനോട് കാണിച്ച സ്‌നേഹം എന്നാണ് ശീര്‍ഷകമായി നല്‍കിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയതിന്റെ വീഡിയോ പ്രമുഖ ഫാക്‌ട് ചെക്കര്‍ മുഹമ്മദ് സുബൈറും പങ്കുവച്ചിട്ടുണ്ട്. ഒരു മലയാളം സൂപ്പര്‍ സ്റ്റാറിനെ കാണാന്‍ പോലും ഇത്രയും ആളുകള്‍ തടിച്ചുകൂടിയിട്ടില്ല എന്ന ആജ്തക് കണ്‍സള്‍ട്ടിങ് എഡിറ്റര്‍ സുധീര്‍ ചൗധരിയുടെ വീഡിയോക്ക് മറുപടി ആയാണ് സുബൈര്‍ സണ്ണി ലിയോണിനെ കാണാനെത്തിയവരുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സംഘ് പ്രൊഫൈലുകള്‍ പങ്കുവയ്ക്കുന്ന ചിത്രവും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

വിവിധ രംഗങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് ബിജെപി കൊച്ചിയില്‍ സംഘടിപ്പിച്ച യുവം 2023 കോണ്‍ക്ലേവില്‍ മോദിയെ കേള്‍ക്കാന്‍ വലിയ ആള്‍ക്കൂട്ടമെത്തിയിരുന്നു. മലയാളത്തിലെ ചില നടീ നടന്മാരും പരിപാടിക്കെത്തിയിരുന്നു. ബിജെപി നേതാവു കൂടിയായ സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, ഗായകന്‍ വിജയ് യേശുദാസ്, നടിമാരായ അപര്‍ണ ബാലമുരളി, നവ്യ നായര്‍, ഗായകന്‍ ഹരിശങ്കര്‍ എന്നിവരാണ് മോദിയുടെ വേദിയിലെത്തിയത്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട അനില്‍ ആന്റണിയും പരിപാടിയില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക