പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്. അദ്ദേഹത്തിന് വന്‍ സ്വീകരമാണ് ലഭിച്ചത്. പ്രധാനമന്ത്രി പങ്കെടുത്ത യുവം പരിപാടിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ചലച്ചിത്രം രംഗത്തെ ചില നടീനടന്മാര്‍ യുവം കോണ്‍ക്ലേവില്‍ പങ്കെടുത്തതിനെതിരെ വലിയ വിമര്‍ശനം ആണ് ഉയര്‍ന്നത്.

നവ്യ നായര്‍, സുരേഷ് ഗോപി, നടന്‍ ഉണ്ണി മുകുന്ദന്‍, വിജയ് യേശുദാസ്, നടി അപര്‍ണ ബാലമുരളി, ഗായകന്‍ ഹരിശങ്കര്‍ തുടങ്ങിയവര്‍ യുവത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ വിമര്‍ശനും ട്രോളുകളും ഉയര്‍ന്നിരുന്നു. നവ്യയ്ക്കും അപര്‍ണയ്ക്കും എതിരെയായിരുന്നു കൂടുതല്‍ വിമര്‍ശനം. ഇപ്പോള്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് നവ്യ. ഫോട്ടോക്ക് നവ്യ കൊടുത്ത ക്യാപ്ഷന്‍ വൈറല്‍ ആയിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഈ വേദി പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട് എന്നാണ് നവ്യ നായര്‍ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. യുവം 2023 എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പമുണ്ട്. തനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷമായ വിമര്‍ശനം ഉയരുന്നതിനിടയിലാണ് നവ്യ ഇപ്പോള്‍ ഈ ഫോട്ടോ പങ്കുവെച്ചത്. ഇത് വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് ചിലര്‍ പറയുന്നത്. അതേസമയം നിരവധിപേരാണ് നവ്യയുടെ ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക