ട്രാഫിക് ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ സംസ്ഥാനത്ത് എമ്പാടും വ്യാപകമായി സ്ഥാപിച്ച എഐ ക്യാമറകൾ സാധാരണക്കാർക്ക് വലിയ വെല്ലുവിളിയാകുന്നു. രണ്ടു കുട്ടികളെയുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്ന മാതാപിതാക്കളാണ് വെല്ലുവിളി നേരിടുന്ന ഒരു പ്രധാന വിഭാഗം. ഇത്തരം യാത്രകൾ കടുത്ത നിയമലംഘനമായി കണക്കാക്കുന്നതിനാൽ ഭാരിച്ച പിഴയാണ് ഈടാക്കുന്നത്. പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന നിരവധി ട്രോൾ വീഡിയോകൾ പുറത്തുവരികയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ട്രോളിനെ വെല്ലുന്ന ഒറിജിനൽ വീഡിയോയാണ് മനോരമ ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്.

തിരുവനന്തപുരത്തുനിന്നുള്ള ഒരു ദൃശ്യമാണ് എന്ന റിപ്പോർട്ടാണ് വീഡിയോയോടൊപ്പം മനോരമ പങ്കുവെക്കുന്നത്. ഒരു അമ്മ രണ്ടു കുട്ടികളെയുമായി സ്കൂട്ടറിൽ യാത്ര ചെയ്യുന്നതാണ് ദൃശ്യങ്ങൾ. നിയമലംഘനം ഒളിപ്പിക്കാനായി സ്കൂട്ടറിന്റെ മുന്നിലെ പ്ലാറ്റ്ഫോമിൽ അമ്മയുടെ കാലുകൾക്ക് നടുവിലായി ഒളിപ്പിച്ചാണ് ഒരു കുട്ടിയെ ഇരുത്തിയിരിക്കുന്നത്. പിഴ മൂലം പൊറുതിമുട്ടിയ മലയാളികൾ കാട്ടിക്കൂട്ടുന്ന സാഹസങ്ങൾ സർക്കാരിൻറെ കണ്ണ് തുറപ്പിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Image and Video Courtesy: Malayala Manorama

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക