തൃശൂരില്‍ എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതാണ് കാരണമെന്നാണ് നിഗമനം. തൃശൂര്‍ തിരുവില്വാമല പട്ടിപ്പറമ്ബ് കുന്നത്ത് അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ പത്തരയ്ക്കാണ് അപകടമുണ്ടായത്.
ad 1
വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി അയല്‍വാസികള്‍ പറയുന്നു.കുട്ടി തല്‍ക്ഷണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകളാണ് മരിച്ച ആദിത്യശ്രീ.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ പഴയന്നൂര്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്ന് പൊലിസ് സൂചിപ്പിച്ചു.
ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4