അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐയുടെ മുഖത്തടിച്ച്‌ വൈഎസ്‌ആര്‍ തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈഎസ് ശര്‍മിള. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ റിക്രൂട്ട്‌മെന്‍റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ പ്രതിഷേധത്തിനിടെയാണ് ശര്‍മിള മുഖത്തടിച്ചത്. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ വനിത പൊലീസുകാരിയെ തള്ളിമാറ്റുകയും ചെയ്‌തു.

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്‌ഐടി) ഓഫിസിലേക്ക് പ്രതിഷേധത്തിനായി ശര്‍മിള എത്തുന്നതറിഞ്ഞ് പൊലീസ് തമ്ബടിച്ചിരുന്നു. തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്ത വൈഎസ് ശര്‍മിളയെ ജൂബിലി ഹില്‍സ് സ്റ്റേഷനിലേക്ക് മാറ്റി. എസ്‌ഐയെ അടിക്കുന്ന ശര്‍മിളയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക