പാമ്ബുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുമ്ബോള്‍ മറ്റു ചിലത് കൗതുകം തോന്നിപ്പിക്കുന്നതാണ്. ഇപ്പോള്‍ വെറുംകൈ കൊണ്ട് രണ്ടു കൂറ്റന്‍ വിഷപ്പാമ്ബുകളെ പിടികൂടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. സംഭവം നടന്നത് എവിടെയാണ് എന്നത് വ്യക്തമല്ല.

പാമ്ബുകളെ യുവതി നോക്കിനില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം.പെട്ടെന്ന് തന്നെ ചെറിയ പാലത്തില്‍ നിന്ന് താഴെയ്ക്ക് ഇറങ്ങി, ഒരു ഭയവുമില്ലാതെ രണ്ടു പാമ്ബുകളുടെയും വാലില്‍ പിടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. യുവതിയില്‍ നിന്ന് രക്ഷപ്പെടാന്‍ പാമ്ബുകള്‍ ശ്രമിക്കുന്നതും പാമ്ബുകളുടെ പിന്നാലെ പാഞ്ഞ് വീണ്ടും പിടികൂടുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലത്തിന്റെ അടിയില്‍ മറയാനാണ് പാമ്ബുകള്‍ ശ്രമിക്കുന്നത്. ഒരു ഘട്ടത്തില്‍ പാമ്ബുകള്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഒടുവില്‍ പാമ്ബുകളെ യുവതി വെറുതെ വിട്ടു.ഇതിന്റെ ദൃശ്യങ്ങള്‍ കണ്ട് വ്യത്യസ്ത പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ചിലര്‍ ഇതിനെ ധൈര്യമായി വിശേഷിപ്പിക്കുമ്ബോള്‍ അപകടകരമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത് എന്ന് പറഞ്ഞ് മറ്റു ചിലര്‍ യുവതിയെ വിമര്‍ശിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക