മമ്മൂട്ടിയുടെ അഭിനയത്തോട് മാത്രമല്ല ആളുകള്‍ക്ക് അദ്ദേഹത്തിന്റെ സൗന്ദര്യത്തോടും ഭയങ്കര ആരാധനയാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച മുഴുവന്‍ കാണാന്‍ മമ്മൂട്ടിയെ പോലെ തന്നെയിരിക്കുന്ന ഒരു യുവാവിനെക്കുറിച്ചാണ്. സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്ക്കര്‍ സൗദാന്‍.

അമ്മാവന്റെ അതേ ലുക്ക് തന്നെയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ അഷ്ക്കറിനെക്കുറിച്ചുള്ള കമന്റുകള്‍. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎന്‍എ’ എന്ന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുകയാണ് അഷ്ക്കര്‍. ‘ഡിഎന്‍എ’ എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്ക്കറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്ബോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിനു മുമ്ബേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎന്‍എയുടെ അര്‍ഥം എന്താണെന്ന്. ഒരു നിമിഷം ഞാന്‍ പകച്ചുപോയി.

എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല.കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടില്‍ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാന്‍. അങ്ങനെയുള്ള ഒരാള്‍ക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്.”-അഷ്ക്കര്‍ പറയുന്നു.

സൗദയാണ് ഉമ്മ. പിതാവ് അബ്ദുല്‍കരീം തലയോലപ്പറമ്ബ്. ഇളയ സഹോദരന്‍ അസ്‌ലം. സഹോദരി: റോസ്ന. ഭാര്യ ഭാര്യ സോണിയ എന്ന ശബ്ന. മകന്‍ അര്‍സലാന്‍ മുബാറക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക