തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർമാൻ ബാഹുലേയൻ അറസ്റ്റിൽ. വെള്ളയനിൽ നിന്നാണ് വഞ്ചിയൂർ പോലീസ് ഇയാളെ പിടികൂടിയത്. ഇരുന്നൂറോളം മോഷണക്കേസുകളിൽ പ്രതിയാണ്. രണ്ടു മാസത്തിനിടെ തിരുവനന്തപുരം നഗരത്തിൽ മാത്രം 12 മോഷണക്കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. സ്‌പൈഡർമാൻ വേഷത്തിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വീടിന്റെ വാതിലും ജനലും തകർക്കാതെ വെന്റിലേറ്ററിലൂടെ അകത്ത് കടന്നാണ് മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെയാണ് ജയിൽ മോചിതനായത്. അതിനുശേഷവും തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് ഇയാൾ നിരവധി മോഷണങ്ങൾ നടത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക