സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊച്ചി മെട്രോയിലെ ജീവനക്കാരികള്‍. തമിഴ്‌ ചിത്രം ‘എനിമി’യിലെ മാല ടം ടം എന്ന ഗാനത്തിന്റെ റീല്‍സിന്‌ ചുവട്‌ വെച്ചാണ് സുഹൃത്തുക്കളായ മേരിയും ഷിജിയും സമൂഹ മാധ്യമങ്ങളില്‍ താരങ്ങളായത്‌. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് മേരിയുടേയും ഷിജിയുടേയും നൃത്ത വീഡിയോ പുറത്തുവന്നത്. വിശാലിന്റെ തമിഴ്‌ ചിത്രം ‘എനിമി’യിലെ മാല ടം ടം എന്ന പാട്ടിന് ചുവട് വെച്ചുള്ള ഇരുവരുടേയും റീല്‍ വീഡിയോ ലക്ഷങ്ങളാണ് ഇതിനോടകം കണ്ടത്.

വാട്‌സാപ്പ്‌,ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലും ഇവരുടെ റീല്‍സ് ഇടം നേടി. മെട്രോയുടെ പ്രചരണാര്‍ഥം ഇറക്കിയ വീഡിയോയില്‍ മുഖം കാണിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ്‌ മേരിയും ഷിജിയും. കൊച്ചി മെട്രോയുടെ ഹൗസ്‌ കീപ്പിങ്‌ വിഭാഗത്തിലെ ജോലിക്കാരാണ് സുഹൃത്തുക്കളായ മേരിയും ഷിജിയും.കെ.എം.ആര്‍.എല്‍ ന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് ഇരുവരും റീല്‍ വീഡിയോ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡ്യൂട്ടിക്ക് ശേഷം വെറും അര മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ച വീഡിയോ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ വൈറലായതിന്‍റെ സന്തോഷത്തിലാണ് രണ്ട് പേരും. മെട്രോ ഉദ്യേഗസ്ഥരും യാത്രക്കാരുമെല്ലാം ഇതിനകം അഭിനന്ദനം അറിയിച്ചതായും മേരിയും ഷിജിയും പറഞ്ഞു.കാക്കനാട്‌ തുതിയൂര്‍ സ്വദേശിനിയായ എം ജെ മേരിയും തമ്മനം സ്വദേശിനിയായ ഷിജി ഫ്രാന്‍സിസും കൊച്ചി മെട്രോയുടെ ആരംഭകാലം മുതലേ ഒന്നിച്ചുണ്ട്. എം ജെ മേരി റിന്‍സി എന്ന പേരില്‍ നിരവധി വീഡിയോകള്‍ ചെയ്തിട്ടുണ്ട്.നൃത്തം ചെയ്യാറുള്ള ഇരുവരും ഫേസ്‌ബുക്ക്‌ റീല്‍സിലും സജീവമാണ്‌. റിന്‍സിയുടേയും ഷിജിയുടെയും റീല്‍സിനും ആരാധകര്‍ ഒരുപാടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക