മകന്‍ അനില്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് എ.കെ. ആന്റണിക്കെതിരെ തുടരുന്ന സൈബര്‍ ആക്രമണം കോണ്‍ഗ്രസില്‍ ആഭ്യന്തരപ്രശ്നം സൃഷ്ടിക്കുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ ഉള്‍പ്പെടെ സൈബര്‍ ആക്രമണത്തെ തള്ളി രംഗത്തെത്തിയെങ്കിലും വളരെ മോശമായ പരാമര്‍ശങ്ങളുമായി സൈബര്‍ ആക്രമണം തുടരുകയാണ്.

സി.പി.എം ഉള്‍പ്പെടെ എതിര്‍ചേരിയില്‍നിന്നുണ്ടാകുന്ന വിമര്‍ശനങ്ങള്‍ അവഗണിക്കാമെങ്കിലും സ്വന്തം പാര്‍ട്ടിയില്‍നിന്നുണ്ടാകുന്ന ആക്രമണങ്ങള്‍ എങ്ങനെ തടയണമെന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരും പ്രവര്‍ത്തകര്‍ക്കൊപ്പം ഈ ആക്രമണത്തില്‍ പങ്കാളികളാണ്. സി.പി.എമ്മിന്റെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിയാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്നും ഈ രീതി പാര്‍ട്ടിക്ക് ദോഷമേ ചെയ്യൂവെന്നുമാണ് നേതാക്കളില്‍ ചിലരുടെ അഭിപ്രായം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആന്‍റണിയെ പ്രതിരോധിച്ച്‌ സൈബര്‍ ഇടത്തില്‍തന്നെ മറുപടിയുമായി ചില നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുമുണ്ട്. ആന്റണി ഇന്നലെ പെയ്ത മഴയില്‍ കുരുത്ത തകരയല്ലെന്നും ഒറ്റത്തിരിഞ്ഞുള്ള ആക്രമണം അംഗീകരിക്കില്ലെന്നും പി.സി. വിഷ്ണുനാഥ് എം.എല്‍.എ പോസ്റ്റിട്ടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കൂടിയുള്ള സന്ദേശമാണ്. കെ. മുരളീധരനും എം.എം. ഹസനും ആന്‍റണിക്കായി രംഗത്തുണ്ട്.

നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ കെ.പി.സി.സി ഇടപെടണമെന്നാണ് മുരളീധരന്‍ ആവശ്യപ്പെടുന്നത്. സൈബര്‍ ആക്രമണം പാര്‍ട്ടി വിരുദ്ധമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറയുമ്ബോഴും പിന്നിലുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കാത്തതില്‍ വലിയൊരു വിഭാഗം അതൃപ്തിയിലാണ്. വ്യക്തിഹത്യ പരിധിവിട്ടാല്‍ ഹൈകമാന്‍ഡിന്‍റെ ഇടപെടല്‍ തേടാനുള്ള നീക്കവുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക