മലായാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. മികച്ച അഭിനേത്രിയും നര്‍ത്തകിയുമായ താരത്തിന് നിരവധി ആരാധക വൃന്ദമാണുള്ളത്. ഒരു പക്ഷെ തന്റെ രണ്ടാം വരവില്‍ ഇത്രത്തോളം ആഘോഷിക്കപ്പെടുന്ന മറ്റൊരു താരമുണ്ടോയെന്നറിയില്ല. സ്വപ്നങ്ങള്‍ നേടുന്നതിന് ഒന്നും തടസമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന താരമാണ് മഞ്ജു വാര്യര്‍.

ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വീഡിയോ വൈറലായി മാറുകയാണ്. വീട്ടിലേക്കെത്തിയ തന്റെ ആരാധകരെയും സുഹൃത്തുക്കളെയുമെല്ലാം ചായ നല്‍കി സ്വീകരിക്കുകയാണ് താരം. കൂട്ടത്തില്‍ ഒരാള്‍ ‘വണ്‍ ബ്ലാക്ക് കോഫീ പ്ലീസ്’ എന്ന് പറയുമ്ബോള്‍ പൊട്ടിച്ചിരിയോടെ അവരെയെല്ലാം സ്വീകരിക്കുകയാണ് മഞ്ജു വാര്യര്‍. ഈ വീഡിയോ മഞ്ജു വാര്യരുടെ പേരിലുള്ള ഫാന്‍സ് പേജിലാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://www.instagram.com/reel/Cqo0J4busSq/?igshid=ODM2MWFjZDg=

മഞ്ജു വാര്യര്‍ പ്രാധാന താരമായി എത്തിയ വെള്ളരി പട്ടണം പ്രദര്‍ശനം തുടരുകയാണ്. സൗബിന്‍ സാഹിര്‍ പ്രധാന വേഷത്തില്‍ എത്തുന്നചിത്രത്തിന്‍റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന സിനിമയില്‍ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക