ആലപ്പുഴ: വിവാഹാലോചനയില്‍ മുന്നില്‍ നില്‍ക്കുന്ന നാല് പ്രാധന ഘടകങ്ങളാണ് പൊരുത്തം, ജാതകം, ജാതി, ജോലി. എല്ലാം ഒത്തുവന്ന് കല്യാണം പടിവാതിലില്‍ നില്‍ക്കുന്ന സമയത്തായിരിക്കാം എതെങ്കിലും കല്യാണം മുടക്കി വന്ന് അത് മുടക്കുന്നത്. അങ്ങനെ കല്യാണം എന്ന ആഗ്രഹം പാതി വഴിയില്‍ അവസാനിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള കല്യാണം മുടക്കികളോട് ക്ഷമിക്കാന്‍ ഒരുക്കമല്ല എന്ന തീരുമാനത്തിലെത്തി നില്‍ക്കുകയാണ് കുട്ടനാട്ടിലെ ചെറുപ്പക്കാര്‍. ഇങ്ങനെയാണ് ഇവര്‍ കല്യാണം മുടക്കികളെ കൈകാര്യം ചെയ്യുമെന്ന് ബോര്‍ഡുകള്‍ വെക്കാന്‍ നിര്‍ബന്ധിതരായത്.

എന്നാല്‍ ബോര്‍ഡിന് ഒരു ദിവസത്തിന്റെ ആയുസ് പോലും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ചിലര്‍ ഫ്‌ളെക്‌സ് കീറി കളഞ്ഞിട്ടുണ്ടായിരുന്നു. വെളിയനാട് പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമാണ് ഇത്തരത്തില്‍ കല്യാണം മുടക്കികള്‍ വ്യാപകമായി ഉള്ളതെന്ന് ചെറുപ്പക്കാര്‍ പറഞ്ഞു. നാട്ടിലെ പലരുടെയും വിവാഹം പലപ്പോഴായി മുടങ്ങിയെങ്കിലും ആദ്യമാരും കാര്യമാക്കിയില്ല. തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി ഇത് വ്യാപകമായതോടെയാണ് കാര്യം എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടത്. കോട്ടയത്ത് സ്വകാര്യ കമ്ബനിയില്‍ തരക്കേടില്ലാത്ത ജോലിയുള്ള ചെറുപ്പക്കാരന്റെ 12 കല്യാണാലോചനകളാണ് ഒന്നരവര്‍ഷത്തിനുള്ളില്‍ മുടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹാലോചനയില്‍ ഇരുകൂട്ടര്‍ക്കും പരസ്പരം ഇഷ്ടമായതിന് ശേഷമായിരിക്കും പലതും മുടങ്ങുന്നത്. ഇങ്ങനെ നിശ്ചയം വരെ ഉറപ്പിച്ചിട്ട് മുടങ്ങിയവരുമുണ്ട്. അഞ്ചും ആറും ആലോചനകള്‍ കാരണമറിയാതെ മുടങ്ങിയവയും ഏറെയാണ്. ഫോണ്‍വിളിച്ചും നേരിട്ടും അന്വേഷണം നടത്തുന്നവരോട് അപവാദം പറഞ്ഞാണ് കല്യാണം മുടക്കിയതെന്ന് ചെറുപ്പക്കാര്‍ പറഞ്ഞു. ഇതിന് പിന്നില്‍ ആരെന്ന് മനസിലാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. എന്നാല്‍ വെളിയനാട് പുളിഞ്ചുവട് കവലയില്‍ സ്ഥാപിച്ച ബോര്‍ഡിന് ആയുസ് അല്‍പമായിരുന്നു. ഫ്‌ളക്‌സ് കീറിയ പുളിഞ്ചുവട് കവലയ്‌ക്ക് ചെറുപ്പക്കാര്‍ ചേര്‍ന്ന് പരദൂഷണം മുക്ക് എന്ന പുതിയ പേരുമിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക