ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലൂടെയും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയും വലിയ ശ്രദ്ധ നേടിയ നടിയാണ് നിമിഷ സജയന്‍. തന്റെ രാഷ്ട്രീയപരമായ നിലപാടുകളും മെയ്ക്കപ്പിനെതിരെയുള്ള നിലപാടുകളും താരം പരസ്യപ്പെടുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ബോള്‍ഡായ ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

https://www.instagram.com/reel/CqQjY93BVFH/?igshid=OGY3MTdmODg=

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഗ്നയായ ഒരു സ്ത്രീ തിരിഞ്ഞിരിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിനൊപ്പമുള്ള വരികളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ചില രാത്രികളില്‍ എന്റെ വിരലുകള്‍ മുടിയിഴകളിലൂടെയും തുടയിടുക്കുകളിലൂടെയും സഞ്ചരിക്കുന്നു. കണ്ണടയ്ക്കുന്നു. അപ്പോള്‍ ഞാന്‍ കാണുന്നത് നിന്നെയാണ് എന്നാണ് ചിത്രത്തിനൊപ്പമുള്ള വരികള്‍.

നിമിഷയുടെ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ടിട്ട് അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തോ എന്ന് ചോദിക്കുന്നവര്‍ അനവധിയാണ്. അതേസമയം ചിലര്‍ പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിക്കുന്നു. താരം തന്നെ പോസ്റ്റ് ചെയ്തതെങ്കില്‍ ആ ബോള്‍ഡ്നെസിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നവരും കുറവല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക