തിരുവഞ്ചൂരിന്റെ മകന് വീണ്ടും യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിത്വം. അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ മാധ്യമ വിഭാഗം കോഡിനേറ്ററായി നിയമിച്ചു. സംസ്ഥാനത്തുനിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്ബ് അര്‍ജുന്റെ നിയമനം മരവിപ്പിച്ചിരുന്നു. വീണ്ടും തയ്യാറാക്കിയ ഭാരവാഹി പട്ടികയിലാണ് അര്‍ജുന്‍ ഇടം പിടിച്ചത്.

2021ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ ഉള്‍പ്പെടെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനമാണ് ദേശീയ നേതൃത്വം തടഞ്ഞത്. അര്‍ജുന്‍ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ആയിരുന്നെങ്കിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇത് തടയുകയായിരുന്നു. കേരളത്തിലെ വക്താവായാണ് അര്‍ജുന്‍ രാധാകൃഷ്ണനെ നിയമിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന നേതൃത്വത്തിന് ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അറിയതെയാണ് നിയമനമെന്ന് പരാതിയും ഉയര്‍ന്നിരുന്നു. നിയമനം റദ്ദ് ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയായിരുന്നു ദേശീയ നേതൃത്വം ഇടപെട്ടത്.

കേരളത്തിലെ കോൺഗ്രസിന് പഥ്യം മക്കൾ രാഷ്ട്രീയം തന്നെ

ഇടതുമുന്നണി സർക്കാരിന്റെ ജനപിന്തുണ ഭൂമിയോളം താഴ്ന്നിട്ടും വേണ്ടത്ര ജനവിശ്വാസം ആർജിച്ചെടുക്കാൻ കേരളത്തിൽ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. നേതാക്കൾ തമ്മിൽ നിലനിൽക്കുന്ന ശീത സമരം തന്നെയാണ് ഇതിന് കാരണം. 2021ൽ പൊതു തിരഞ്ഞെടുപ്പിൽ ഏറ്റ ദയനീയ പരാജയത്തിനു ശേഷം രണ്ടുവർഷം പൂർത്തിയാകുമ്പോൾ പോലും പാർട്ടിക്ക് ജില്ലാതലത്തിലെ പുനസംഘടന പോലും പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

പാർട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ട നേതാക്കൾ പോലും തലമുറ മാറ്റം എന്നതുകൊണ്ട് സ്വന്തം മക്കളെ നേതൃസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിൻറെ ഏറ്റവും പുതിയ ഉദാഹരണമാണ് തിരുവഞ്ചൂരിന്റെ മകന്റെ സ്ഥാനലബ്ധി. ബൂത്തുതലം മുതൽ പ്രവർത്തിക്കുകയും, പൊലീസിന്റെ ക്രൂര മർദ്ദനങ്ങൾക്ക് ഇരയാവുകയും, നിരവധി അനവധി കേസുകളിൽ പ്രതികളായി ജീവിതം പോലും വഴിമുട്ടുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരോടുള്ള വെല്ലുവിളിയാണ് ദേശീയ പദവികളിലേക്ക് പിതാക്കന്മാരുടെ പാരമ്പര്യത്തിന്റെ തണലിൽ മക്കളുടെ കടന്നുകയറ്റം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക