‘എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് വന്നതെങ്ങനെ’ എന്ന പ്രസംഗത്തിന്റെ പേരില്‍ ഇന്നലെ മുതല്‍ പാര്‍ലമെന്റില്‍ കയറാന്‍ അയോഗ്യനാണ് വയനാട് എം.പിയായ രാഹുല്‍ ഗാന്ധി. സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്. എന്നാല്‍, അതേ പാര്‍ലമെന്റില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും പ്രദേശങ്ങളെയും വംശീയമായും വര്‍ഗീയമായും അധിക്ഷേപിക്കുകയും കടുത്ത വിഷം വമിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്ത നിരവധി പേരാണ് ഇപ്പോഴും ‘യോഗ്യരായി’ തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ ആഭ്യന്തര മന്ത്രി അമിത്ഷാ, നളിന്‍കുമാര്‍കട്ടീല്‍ തുടങ്ങിയ പ്രമുഖരാണ് ഈ പട്ടികയില്‍.

വയനാടിനെ അടച്ചാക്ഷേപിച്ച്‌ നരേന്ദ്ര മോദി: ‘രാഹുലിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കിയത് ഹിന്ദുക്കളെ അപമാനിക്കല്‍’.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കിയത് ഹിന്ദുക്കളെ അപമാനിക്കലാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ലോക്സഭ തെരെഞ്ഞടുപ്പ് കാലത്ത് പ്രസംഗിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച പരാതി തള്ളിയ തെരഞ്ഞെടുപ്പ് കമീഷന്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ വാര്‍ധയിലായിരുന്നു മോദിയുടെ വിവാദ പ്രസംഗം. ഹിന്ദു ഭൂരിപക്ഷത്തിന് ആധിപത്യമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായ സ്ഥലത്ത് അഭയം തേടിപ്പോയത് എന്നായിരുന്നു മോദിയുടെ പ്രസ്താവന. എന്നാല്‍, ഇൗ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടപ്രകാരമോ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമോ പ്രശ്നമുള്ളതല്ലെന്ന് കമീഷന്‍ വ്യക്തമാക്കി.

വയനാട് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു പറയാന്‍ പറ്റാത്തിടം -അമിത് ഷാ

മോദിയുടെ പ്രസ്താവനയുടെ ചുവടുപിടിച്ച്‌ വയനാട്ടിലെ രാഹുലിെന്‍റ സ്ഥാനാര്‍ഥിത്വെത്ത ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്നു പറയാന്‍ പറ്റാത്തിടത്താണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നായിരുന്നു അമിത് ഷായുടെ പ്രസംഗം. ഇതിനെതിരെയും കോണ്‍ഗ്രസ് പരാതി നല്‍കിയെങ്കിലും കമീഷന്‍ നടപടിയെടുത്തില്ല.

നാലു ഭാര്യമാരും 40 മക്കളുമെന്ന ആശയക്കാരാണ് ജനസംഖ്യ പെരുകാന്‍ കാരണം -സാക്ഷി മഹാരാജ്

ഹിന്ദുക്കളെക്കൊണ്ടല്ല ജനസംഖ്യ പെരുകുന്നതെന്നും നാലു ഭാര്യമാരും 40 മക്കളുമെന്ന ആശയക്കാരാണ് കാരണമെന്നുമായിരുന്നു വിദ്വേഷപ്രസംഗത്തിന് കുപ്രസിദ്ധിയാര്‍ജിച്ച ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെ പ്രസംഗം. ഇതിന് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസ് നല്‍കിയെങ്കിലും പ്രസ്താവനയില്‍ ഉറച്ചുനിന്നു. താന്‍ തെറ്റായ പ്രസ്താവന നടത്തിയിട്ടില്ളെന്നും ഏതെങ്കിലും സമുദായത്തിന്‍െറ പേര് പറഞ്ഞിട്ടില്ലെന്നുമായിരുന്നു സാക്ഷി മഹാരാജിന്റെ വാദം.

ദേശ് കി ഗദ്ദാറോം കോ ഗോലി മാറോ -അനുരാഗ് താക്കൂര്‍

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ നിലവിലെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, സി.എ.എ വിരുദ്ധ പ്രതിഷേധക്കാരെ ഉദ്ദേശിച്ച്‌ ‘ദേശ് കി ഗദ്ദാറോം കോ ഗോലി മാറോ’ (രാജ്യദ്രോഹികളെ വെടിവെക്കൂ) മുദ്രാവാക്യം വിളിക്കുകയും അണികളെ കൊണ്ട് വിളിപ്പിക്കുകയും ചെയ്തു. മന്ത്രിയുടെ പ്രകോപന പ്രസംഗത്തിന് ശേഷം തൊട്ടടുത്ത ദിവസമാണ് സി.എ.എ വിരുദ്ധ സമരം നടക്കുന്ന ജാമിഅ മില്ലിയയില്‍ സമരക്കാര്‍ക്ക് നേരെ വെടിവെപ്പ് നടന്നത്. പിന്നീട് നടന്ന സി.എ.എ അനുകൂല പരിപാടികളില്‍ പലരും ഈ മുദ്രാവാക്യം മുഴക്കുകയുണ്ടായി. അനുരാഗ് താക്കൂര്‍ മന്ത്രിയായി പാര്‍ലമെന്റിലെത്തിയപ്പോള്‍ ‘ഗോലി മാറോ മിനിസ്റ്റര്‍’ എന്നു വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

‘ഗോലി മാരോ സാലോം കോ പോലുള്ള വിദ്വേഷ പരാമര്‍ശങ്ങളും പാര്‍ട്ടിയുടെ തോല്‍വിക്ക് ഒരു പരിധിവരെ കാരണമായിട്ടുണ്ടാകാം. അവ ഒഴിവാക്കപ്പെടേണ്ടതായിരുന്നു’ എന്നാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം അമിത് ഷാ ഇതേക്കുറിച്ച്‌ അഭിപ്രായപ്പെട്ടത്.

മുസ്‍ലിംകള്‍ നാല് തവണ വിവാഹം കഴിക്കാന്‍ ശരീഅത്തിനെ ആശ്രയിക്കുന്നു -ധര്‍മ്മപുരി അരവിന്ദ് എം.പി

ബി.ജെ.പി എം.പി ധര്‍മ്മപുരി അരവിന്ദ് മുസ്‍ലിംകള്‍ക്കെതിരെ വിഷം ചീറ്റുന്ന പ്രസ്താവനയുമായി രംഗത്തെത്തി. രാജ്യത്തെ മുസ്‍ലിംകള്‍ നാല് തവണ വിവാഹം കഴിക്കാന്‍ ശരീഅത്തിനെ ആശ്രയിക്കുന്നുവെന്നും മോഷണം പോലുള്ള കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തെ ആശ്രയിക്കുന്നുവെന്നും എം.പി പറഞ്ഞു. ശരീഅത്ത് പ്രകാരം കൊള്ളക്കാരുടെ കൈകള്‍ വെട്ടിമാറ്റണമെന്ന് അയാള്‍ വാദിച്ചു.

മത്സരം ടിപ്പുവും സവര്‍ക്കറും തമ്മില്‍, ടിപ്പുവിന്‍റെ ആളുകളെ കൊല്ലണം -നളിന്‍ കുമാര്‍ കട്ടീല്‍

എം.പികര്‍ണാടകയില്‍ ടിപ്പു സുല്‍ത്താനും സവര്‍ക്കറും തമ്മിലാണ് തെരഞ്ഞെടുപ്പിലെ മത്സരമെന്നും ടിപ്പുവിന്‍റെ ആളുകളെ കൊല്ലണമെന്നുമായിരുന്നു ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷനും എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞത്. ലവ് ജിഹാദില്‍ ഒരു പെണ്‍കുട്ടി നഷ്ടപ്പെട്ടാല്‍ പത്ത് മുസ്ലിം പെണ്‍കുട്ടികളെ കെണിയില്‍പെടുത്തണമെന്നും ഹിന്ദുക്കള്‍ ആയുധം മൂര്‍ച്ചകൂട്ടി വെക്കണമെന്നും ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക് ആഹ്വാനം ചെയ്തു.

ഹിന്ദുക്കള്‍ കത്തികള്‍ മൂര്‍ച്ച കൂട്ടി വെക്കണം, മിഷനറിമാരുടെ സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുത് -പ്രജ്ഞ സിങ് താക്കൂര്‍ എം.പി

ആക്രമണമുണ്ടായാല്‍ പ്രയോഗിക്കാന്‍ ഹിന്ദുക്കള്‍ കത്തികള്‍ മൂര്‍ച്ച കൂട്ടി വെക്കണമെന്നായിരുന്നു 2008ലെ മലേഗാവ് സ്‌ഫോടനത്തിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രജ്ഞയുടെ വിദ്വേഷ പ്രസ്താവന. ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുമ്ബോള്‍ പ്രതികരിക്കണം, പച്ചക്കറി അരിയുന്ന കത്തിയാണെങ്കിലും മൂര്‍ച്ച കൂട്ടി വെക്കണം, മിഷനറിമാര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുത് -പ്രജ്ഞ സിങ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക