ഷാപ്പിലിരുന്ന് കള്ളു കുടിക്കുന്ന ഇന്‍സ്റ്റഗ്രാം വീഡിയോയുടെ പേരില്‍ അറസ്റ്റ്. തൃശ്ശൂരില്‍ യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തൃശ്ശൂര്‍ കുണ്ടോളിക്കടവ് കള്ള് ഷാപ്പില്‍ നിന്ന് കള്ള് കുടിക്കുന്ന വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ച യുവതിയെയാണ് അറസ്റ്റ് ചെയ്തത്. ചേര്‍പ്പ് സ്വദേശിനിയായ അഞ്ജനയാണ് അറസ്റ്റിലായത്.

തൃശ്ശൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചതാണ് കുറ്റം. ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സിനെയയും റീച്ചും വര്‍ധിപ്പിക്കുന്നതിനായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എക്സൈസ് പറയുന്നു. ഇതേ തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഞ്ചാവും ലഹരിയും ഉപയോഗിക്കുന്ന രംഗങ്ങൾ സിനിമകളിൽ വ്യാപകമായി പ്രചരിക്കുന്നതിന് നേരെയോ, മദ്യവും മദിനാക്ഷിയും ഒഴുകുന്ന നഗരങ്ങളിലെ ഡി ജെ പാർട്ടികൾക്ക് നേരെയും കണ്ണടയ്ക്കുന്ന എക്സൈസ് വകുപ്പ് ഈ കാട്ടിയത് ഓവർ സ്മാർട്ണസ് ആണോ എന്നും വിമർശനം ഉയരുന്നുണ്ട്. കേരളത്തിലുള്ള നൂറുകണക്കിന് ഷാപ്പുകൾ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണങ്ങൾ നടത്താറുണ്ട്. ഇതിനെതിരെ ഒന്നും എക്സൈസ് നടപടി ഉണ്ടായതായി കണ്ടിട്ടില്ല. ഈ സാഹചര്യത്തിൽ ബാലിശമായ കാരണങ്ങൾ പറഞ്ഞാണ് യുവതിയെ അറസ്റ്റ് ചെയ്തത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു ഇതിനുപിന്നിൽ മറ്റ് നിഗൂഢ ലക്ഷ്യങ്ങൾ ഉണ്ടോ എന്നും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു എന്നും വിമർശനങ്ങൾ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക