പെട്രോള്‍, ഡീസല്‍ വിലകള്‍ നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുമ്ബോള്‍ മൈലേജ് എന്ന ഘടകത്തിന്റെ പ്രാധാന്യം ഒരു പടി കൂടെ ഉയര്‍ന്നിരിക്കുകയാണ്, മികച്ച ഇന്ധനക്ഷമതയുള്ള ഒരു കാര്‍ എന്നത് ദൈനംദിന യാത്രയില്‍ ഒരല്പം കൂടി ലാഭിക്കാനും മാസ ബജറ്റില്‍ ഒരു ആശ്വാസം കണ്ടെത്താനും സഹായിക്കും. മൈലേജിന്റെ കാര്യത്തില്‍ ഇപ്പോള്‍ പെട്രോളിനേക്കാള്‍ മുന്‍പന്തിയിലുള്ളത് CNG -യാണ്. ഇന്ത്യന്‍ വിപണിയില്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏറ്റവും മികച്ച മൈലേജ് നല്‍കുന്ന പെട്രോള്‍/ CNG കാറുകളാണ് ഞങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ചുവടെ ഞങ്ങള്‍ സൂചിപ്പിച്ചിരിക്കുന്ന മൈലേജ് കണക്കുകള്‍ എല്ലാം വാഹന നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അവകാശപ്പെടുന്നവയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

മാരുതി സുസുക്കി വാഗണ്‍ആര്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും ഏറ്റവും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നതുമായ കാറുകളിലൊന്നാണ് മാരുതി വാഗണ്‍ആര്‍. ഹാച്ച്‌ബാക്ക് നിലവില്‍ 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ എന്നീ രണ്ട് പെട്രോള്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. ഇവ യഥാക്രമം 70 bhp, 90 bhp മാക്സ് പവര്‍ പുറപ്പെടുവിക്കുന്നു. 1.0 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പം ലഭ്യമാണ്, ഇത് 57 bhp പവര്‍ ഔട്ട്പുട്ട് നല്‍കുന്നു.

എന്നിരുന്നാലും, ഈ CNG ഓപ്ഷന്‍ എന്‍ട്രി ലെവല്‍ LXi, മിഡ്-സ്പെക്ക് VXi വേരിയന്റുകള്‍ക്കൊപ്പമേ ലഭ്യമാവൂ. വാഗണ്‍ആര്‍ 1.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ലിറ്ററിന് 24.35 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനൊപ്പം 25.19 കിലോമീറ്റര്‍ മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

വാഹനത്തിന്റെ 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പ് മാനുവല്‍ പതിപ്പപില്‍ ലിറ്ററിന് 23.56 കിലോമീറ്ററും, ഓട്ടോമാറ്റിക്കിനൊപ്പം ലിറ്ററിന് 24.43 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുന്നു. വാഗണ്‍ആര്‍ CNG LXi, VXi വേരിയന്റുകള്‍ കിലോഗ്രാമിന് 34.05 കിലോമീറ്റര്‍ മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. ഹാച്ചിന്റെ എക്സ്-ഷോറൂം വില 6.43 ലക്ഷം രൂപ മുതല്‍ 6.88 ലക്ഷം രൂപ വരെമാണ്.

മാരുതി സുസുക്കി ബലേനോ CNG

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മാരുതി സുസുക്കി ബലേനോ CNG 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ K12N ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനും ഫാക്ടറി ഫിറ്റഡ് CNG കിറ്റുമായി ലഭ്യമാണ്. ഈ സെറ്റപ്പ് 77.5 bhp കരുത്തും 98.5 Nm torque ഉം പുറപ്പെടുവിക്കുന്നു.കിലോഗ്രാമിന് 30.61 കിലോമീറ്റര്‍ മൈലേജാണ് ബലേനോ CNG വാഗ്ദാനം ചെയ്യുന്നതെന്ന് ഇന്തോ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ബൂട്ടിലാണ് 55 ലിറ്ററിന്റെ സിഎന്‍ജി ടാങ്ക് ഹാച്ച്‌ബാക്കില്‍ പ്ലേസ് ചെയ്തിരിക്കുന്നത്. ഡെല്‍റ്റ, സീറ്റ എന്നീ രണ്ട് CNG വേരിയന്റുകളാണ് പ്രീമിയം ഹാച്ചില്‍ വരുന്നത്, ഇവയുടെ എക്സ്-ഷോറൂം വില യഥാക്രമം 8.30 ലക്ഷം രൂപയും 9.23 ലക്ഷം രൂപയുമാണ്.

മാരുതി സുസുക്കി സെലറിയോ

പുതിയ 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ K10C ഡ്യുവല്‍ജെറ്റ് പെട്രോള്‍, ഐഡിള്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സിസ്റ്റം എന്നിവ ഉപയോഗിച്ച്‌ ബൂസ്റ്റ് ചെയ്ത LXi, VXi, ZXi, ZXi+ എന്നീ നാല് വകഭേദങ്ങളിലാണ് മാരുതി സെലെരിയോ വരുന്നത്. ഈ മോട്ടോര്‍ 67 bhp പവറും 89 Nm torque ഉം പുറപ്പെടുവിക്കുന്നു.എഞ്ചിന്‍ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ അഞ്ച് സ്പീഡ് AMT ഗിയര്‍ബോക്‌സിനൊപ്പം കണക്‌ട് ചെയ്തിരിക്കുന്നു. 6.37 ലക്ഷം രൂപയോളം വില വരുന്ന സെലെരിയോ VXi AMT വേരിയന്റ് ലിറ്ററിന് 26.68 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് അവകാശപ്പെടുന്നു. ഹാച്ച്‌ബാക്ക് മോഡല്‍ ലൈനപ്പ് നിലവില്‍ 5.35 ലക്ഷം മുതല്‍ 7.13 ലക്ഷം രൂപ വരെ എക്സ്ഃഷോറൂം വിലയില്‍ ലഭ്യമാണ്.

ടാറ്റ ടിയാഗോ CNG

XE, XT, XZ, XZA, XZ+, XZA+ എന്നീ ആറ് വേരിയന്റുകളില്‍ ടിയാഗോ ഹാച്ച്‌ബാക്ക് ടാറ്റ മോട്ടോര്‍സ് വാഗ്ദാനം ചെയ്യുന്നു. എല്ലാ വേരിയന്റുകളും 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് കരുത്തേകുന്നത്. എഞ്ചിന്‍ യൂണിറ്റ് 86 bhp പവറും 113 Nm torque ഉം പുറപ്പെടുവിക്കുന്നു. മാനുവല്‍, AMT ഗിയര്‍ബോക്സുകള്‍ മോഡലില്‍ ലഭ്യമാണ്.CNG കിറ്റിനൊപ്പം പെട്രോള്‍ മോട്ടോര്‍ 73 bhp പവറും 95 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ടിയാഗോ CNG കിലോഗ്രാമിന് 26.49 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഹാച്ച്‌ബാക്ക് മോഡല്‍ ലൈനപ്പിന് XE, XM, XT, XZ+, XZ+ ഡ്യുവല്‍-ടോണ്‍ എന്നിങ്ങനെ അഞ്ച് CNG വേരിയന്റുകളുണ്ട്. ഇവയുടെ വില യഥാക്രമം 6.44 ലക്ഷം, 6.77 ലക്ഷം, 7.22 ലക്ഷം, 7.95 ലക്ഷം, 8.05 ലക്ഷം എന്നിങ്ങനെയാണ്.

ഹ്യുണ്ടായി ഓറ

CNGപുതുക്കിയ ഓറ ഈ വര്‍ഷം ആദ്യം ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു. പെട്രോളില്‍ അഞ്ചും, CNG -ല്‍ രണ്ടും വേരിയന്റുകളിലാണ് ഇത് വില്‍പ്പനയ്ക്ക് എത്തുന്നത്. നോര്‍മല്‍ 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ 83 bhp കരുത്തും 114 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കും.ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പം ഈ യൂണിറ്റ് 69 bhp മാക്സ് പവറും 95 Nm torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ഇതില്‍ കണക്‌ട് ചെയ്തിരിക്കുന്നത്. ഓറ CNG നല്‍കുന്ന മൈലേജ് എന്നത് ലിറ്ററിന് 25 കിലോമീറ്ററാണ്. S, SX CNG വേരിയന്റുകള്‍ യഥാക്രമം 8.10 ലക്ഷം മുതല്‍ 8.87 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയ്ക്കാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക