ഉത്തരേന്ത്യയെ ആശങ്കയിലാഴ്ത്തി ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളിലാണ് രാത്രി 10.20ഓടെ ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്ബനം മൂന്ന് സെക്കന്‍ നീണ്ടുനിന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലെ കലഫ്ഗാനാണ് ഭൂകമ്ബത്തിന്‌റെ പ്രഭവകേന്ദ്രം. ഭയന്നുവിറച്ച ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആളപായമോ മറ്റ് അപകടങ്ങളോ സംബന്ധിച്ച്‌ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക