ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ സമനില വഴങ്ങിയിട്ടും ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ ഫൈനലിലെത്തിയത് ന്യൂസിലന്‍ഡിന്‍റെയും കെയ്ന്‍ വില്യംസണിന്‍റെയും പോരാട്ടവീര്യം കൊണ്ടാണ്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരം ഏത് ത്രില്ലര്‍ സിനിമയെയും വെല്ലുന്ന ആന്‍റി ക്ലൈമാക്സിലേക്ക് മുന്നേറിയപ്പോള്‍ ചങ്കിടിച്ചത് ഇന്ത്യക്കായിരുന്നു. മഴമൂലം 37 ഓവര്‍ നഷ്ടമായിട്ടും ഒടുവില്‍ കിവീസ് വിജയവര കടന്നത് അഞ്ചാം ദിവസത്തെ അവസാന ഓവറിലെ അവസാന പന്തില്‍. അതും നാടകീയമായി.

അസിത ഫെര്‍ണാണ്ടോ അവസാന ഓവര്‍ എറിയാനെത്തുമ്ബോള്‍ കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സ്. ആദ്യ പന്തില്‍ വില്യംസണ്‍ സിംഗിളെടുത്തു. രണ്ടാം പന്തില്‍ മാറ്റ് ഹെന്‍റിയും. എന്നാല്‍ മൂന്നാം പന്തില്‍ ഡബിളെടുക്കാനുള്ള ശ്രമത്തിനിടെ മാറ്റ് ഹെന്‍റി റണ്ണൗട്ടായി. നാലാം പന്തില്‍ വില്യംസണ്‍ ബൗണ്ടറി നേടിയതോടെ ലക്ഷ്യം രണ്ട് പന്തില്‍ ഒരു റണ്ണായി. പക്ഷെ അഞ്ചാം പന്തില്‍ ബൗണ്‍സര്‍ എറിഞ്ഞ അസിത ഫെര്‍ണാണ്ടോ വില്യംസണെ റണ്ണെടുക്കാന്‍ അനുവദിച്ചില്ല. ഇതോടെ ലക്ഷ്യം ഒരു പന്തില്‍ ഒരു റണ്ണായി. അവസാന പന്തും ഷോര്‍ട്ട് ബോളായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പന്ത് കണക്‌ട് ചെയ്യാന്‍ ഇത്തവണയും വില്യംസണായില്ലെങ്കിലും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് നീല്‍ വാഗ്നര്‍ അപ്പോഴേക്കും ഓടി സ്ട്രൈക്കിംഗ് എന്‍ഡിലെത്തിയിരുന്നു. പന്ത് കൈയിലെടുത്ത ലങ്കന്‍ കീപ്പര്‍ ഡിക്‌വെല്ല അസിത ഫെര്‍ണാണ്ടോയുടെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തു. എന്നാല്‍ അസിതയുടെ ത്രോ വിക്കറ്റ് തെറിപ്പിക്കും മുമ്ബ് വില്യംസണ്‍ ഡൈവിലൂടെ ക്രീസിലെത്തി. അവസാന പന്തില്‍ ന്യസിലന്‍ഡിന് അവിസ്മരണീയ വിജയം.

ഇംഗ്ലണ്ടിനെതിരെ അവസാന നടന്ന ടെസ്റ്റിലും ത്രില്ലര്‍ പോരാട്ടത്തിലായിരുന്നു കിവീസ് ജയിച്ചത്. ജിക്കാന്‍ രണ്ട് റണ്‍സ് വേണ്ടപ്പോള്‍ നീല്‍ വാഗ്നര്‍ ഇംഗ്ലണ്ടിന്‍റെ അവസാന ബാറ്ററായ ജെയിംസ് ആന്‍ഡേഴ്സണെ പുറത്താക്കിയാണ് വിജയം പിടിച്ചെടുത്തത്. കിവീസ് ജയിച്ചതോടെ ശ്രീലങ്ക ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ പുറത്തായി. ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക