ഡല്‍ഹി: കൊവിഡ് മരണം തടയുന്നതില്‍ വാക്‌സിന്റെ ആദ്യ ഡോസ് 96.6 ശതമാനവും രണ്ടാമത്തെ ഡോസ് 97.5 ശതമാനവും ഫലപ്രദമാണെന്ന്
കേന്ദ്രം. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിനേഷന്‍ മരണത്തെ തടയുന്നുവെന്നും പുതിയ ഡാറ്റ പ്രകാരം ഏപ്രില്‍-മെയ് മാസങ്ങളില്‍ കൊവിഡിന്റെ രണ്ടാമത്തെ തരംഗത്തില്‍ ഭൂരിഭാഗം മരണങ്ങളും വാക്‌സിന്‍ എടുക്കാത്തവരിലാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കേന്ദ്രം പറയുന്നു.

” വൈറസിനെതിരായ ഏറ്റവും പ്രധാനപ്പെട്ട കവചമാണ് വാക്‌സിനേഷന്‍,” കൊവിഡ് ടാസ്‌ക് ഫോഴ്സിന് നേതൃത്വം നല്‍കുന്ന വി.കെ. പോള്‍ പറഞ്ഞു. വാക്‌സിനുകള്‍ ലഭ്യമാണെന്നും ആളുകള്‍ക്ക് അവരുടെ വാക്‌സിനേഷന്‍ എടുക്കാന്‍ തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

” ആദ്യ ഡോസിന് ശേഷം മാത്രമേ ആളുകള്‍ക്ക് രണ്ടാമത്തെ ഡോസ് ലഭിക്കൂ. കൊവിഡ് മൂലമുള്ള മരണം സംഭവിക്കില്ലെന്ന് ഇത് ഉറപ്പ് നല്‍കുന്നു,” അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 4,41,749 പേരാണ് മരിച്ചത്. രാജ്യവ്യാപകമായി 71 കോടിയിലധികം ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക