സിപിഎം സംസ്ഥാന സെക്രട്ടറി എം പി ഗോവിന്ദൻ മാസ്റ്റർ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ മെച്ചപ്പെടുത്താൻ ജനകീയ പ്രതിരോധ ജാഥ നയിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസിനെയും ഒരുപോലെ കടന്നാക്രമിച്ചാണ് മാസ്റ്റർ മുന്നോട്ടുപോകുന്നത്. കൊടിയേരിയുടെ നിര്യാണത്തെ തുടർന്ന് സീനിയർ നേതാക്കളെ പുറകിലാക്കി പാർട്ടി സെക്രട്ടറി പദവിയിലെത്തിയ ഗോവിന്ദൻ മാസ്റ്റർ സിപിഎമ്മിന്റെ സംസ്ഥാനത്തെ താത്വികാചാര്യൻ കൂടിയാണ്.

ഗോവിന്ദൻ മാസ്റ്റർ ഒരു അധ്യാപകൻ കൂടിയാണ്. അതുകൊണ്ടുതന്നെ പ്രസംഗവും, പത്രസമ്മേളനവും എല്ലാം ഒരു ക്ലാസ് എടുക്കുന്ന ശൈലിയിലാണ്. ഇപ്പോൾ ചർച്ചയാകുന്നത് കെ റെയിലിനെതിരെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടല്ലോ എന്ന് പത്രപ്രതിനിധികൾ ചോദിച്ചപ്പോൾ അതിന് അദ്ദേഹം കൊടുത്ത മറുപടിയാണ്. തികച്ചും ഒരു കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയുടെ പോലുള്ള സംസാരമാണ് ഗോവിന്ദൻ മാസ്റ്റർ നടത്തിയത്. പലരും ഇതിനെ ഉപമിക്കുന്നത് സന്ദേശം എന്ന ആക്ഷേപ രാഷ്ട്രീയ ചലച്ചിത്രത്തിലെ ശങ്കരാടിയുടെ ഡയലോഗുകളോടാണ്. ഗോവിന്ദൻ മാസ്റ്ററുടെ സ്റ്റഡി ക്ലാസ് വീഡിയോ ചുവടെ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക