ദില്ലി: കേ​ര​ളം വ്യ​വ​സാ​യ സൗ​ഹൃ​ദ സം​സ്ഥാ​ന​മ​ല്ലെ​ന്ന കി​റ്റെ​ക്സ് എം​ഡി സാ​ബു ജേ​ക്ക​ബി​ന്‍റെ നി​ല​പാ​ട് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് ധ​ന​മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. വി​വാ​ദ​ങ്ങ​ള്‍​കൊ​ണ്ട് കി​റ്റെ​ക്സ് ഓ​ഹ​രി​വി​പ​ണി​യി​ല്‍ വ​ന്‍ നേ​ട്ട​മു​ണ്ടാ​ക്കി. കേ​ര​ള​ത്തി​നെ​തി​രേ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​ദ്ദേ​ഹം ന​ട​ത്താ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നുവെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യില്‍ സം​സ്ഥാ​ന​ത്തി​ന്‍റെ ക​ട​മെ​ടു​പ്പ് പ​രി​ധി അ​ഞ്ചു ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നും ധ​ന​മ​ന്ത്രി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ​ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര കാ​ലാ​വ​ധി അ​ഞ്ചു വ​ര്‍​ഷം കൂ​ടി നീ​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​താ​യി ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത വര്‍ഷം ജി എസ് ടി നഷ്ടപരിഹാര കാലാവധി തീരും. അപ്പോള്‍ മുതല്‍ പെട്രോളും ഡീസലും ജി എസ് ടീയില്‍ ഉള്‍പ്പെടാനാണ് സാധ്യത, എങ്കില്‍ കേരളത്തിനെ കാത്തിരിക്കുന്നത് കടുത്ത സാമ്ബത്തിക പ്രതിസന്ധി . അത് മുന്കൂട്ടിക്കണ്ടാണ് സംസ്ഥാന ധനമന്ത്രി നിര്‍മല സീതാരാമാനോട് നഷ്ടപരിഹാര കാലാവധി നീട്ടണം എന്നാവശ്യപ്പെട്ടത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക