തിരുവനന്തപുരം: നിയമിച്ച ആളുടെ പ്രീതി നഷ്ടപ്പെട്ടാല്‍ മന്ത്രിക്ക് രാജി വെക്കണമോ? വേണം എന്നതാണ് കീഴ് വഴക്കം. ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി തനിക്ക് നഷ്ടപ്പെട്ടതായി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയെ അറിയച്ചതോടെയാണ് മന്ത്രിയുടെ ഭാവി എന്തെന്ന ചോദ്യം ഉയരുന്നത്. പ്രീതി വീണ്ടെടുക്കാനായില്ല്ങ്കില്‍ രാജിയല്ലാതെ മാര്‍ഗ്ഗമില്ല.

പ്രീതി നഷ്ടപ്പെട്ട മന്ത്രിക്ക് രാജിവെക്കേണ്ടി വന്ന ചരിത്രവുമുണ്ട്. രാജീവ് ഗാന്ധിയും രാഷ്ട്രപതി സെയില്‍ സിങ്ങും നടന്ന ശീതസമരത്തിലാണ് അന്നത്തെ കേന്ദ്ര സഹമന്ത്രി കെ കെ തിവാരി രാജിവെക്കേണ്ടിവന്നത് രാഷ്ട്രപതി സമാനമായ കത്തു പ്രധാനമന്ത്രിക്ക് കൊടുത്തതുകൊണ്ടാണ്. മന്ത്രിയെന്ന നിലയില്‍ തുടരാന്‍ തന്റെ പ്ലഷര്‍ തിവാരിക്ക് നഷ്ടപ്പെട്ടു എന്നാണ് സെയില്‍ സിങ്ങിന്റെ കത്തിന്റെ രത്‌നച്ചുരുക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്ന് രാഷ്ട്രീയ ഭൂകമ്ബം സൃഷ്ടിക്കപ്പെട്ടെങ്കിലും തിവാരിക്ക് രാജിയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. രാജീവ് ഗാന്ധിയുടെ ഭരണഘടനാ വിദഗ്ദര്‍ തല പുകഞ്ഞാലോചിട്ടും തിവാരിയെ രക്ഷപ്പെടുത്താനായില്ല. അവസാനം സഭയില്‍ രാജിപ്രഖ്യാപിച്ചു മന്ത്രിസഭയെ പ്രതിസന്ധിയില്‍ തിവാരി നിന്ന് രക്ഷിച്ചു.

ഭരണഘടന വ്യാഖ്യാനിച്ചാലും രക്ഷപെടാനുള്ള പഴുത് ബാലഗോപാലിനില്ല. ഭരണഘടനാ അനുച്ഛേദം 164 (1): മുഖ്യമന്ത്രിയെ ഗവര്‍ണര്‍ നിയമിക്കേണ്ടതും, മറ്റു മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശത്തിന്മേല്‍ ഗവര്‍ണര്‍ നിയമിക്കേണ്ടതും, മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് ഇഷ്ടമുള്ളിടത്തോളം കാലം ഉദ്യോഗം വഹിക്കുന്നതും ആകുന്നു. ഭരണഘടനയിലെങ്ങും ഗവര്‍ണറുടെ ഇഷ്ടമെന്നത് മുഖ്യമന്ത്രിയുടെ ഇഷ്ടമാണെന്ന് പറയുന്നില്ല. ഗവര്‍ണറുടെ ഇഷ്ടമെന്ന് എഴുതി അത് മുഖ്യമന്ത്രിയുടെ ഇഷ്ടമെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ല. നിയമനത്തില്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ഉപദേശം അനിവാര്യമാകുന്നത്.

എന്തുകൊണ്ട് പ്രീതി നഷ്ടമായി?

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതിനുള്ള ഇഷ്ടം പിന്‍വലിച്ചാല്‍ അതിനര്‍ത്ഥം അദ്ദേഹം മന്ത്രിയായി തുടരുന്നില്ല എന്നാണ്. തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രസ്താവനകള്‍ പലതും കണ്ടെങ്കിലും അതൊന്നും കാര്യമാക്കുന്നില്ലെന്നും ബാലഗോപാല്‍ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്‌തെന്നും, ഇതരസംസ്ഥാനങ്ങളെ മോശമാക്കി ചിത്രീകരിച്ചെന്നും, അവയെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പറഞ്ഞെന്നും, സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ബോധ്യമായെന്നുമാണ് ഗവര്‍ണര്‍ പറയുന്നത്.

പിണറായിക്കും പ്രീതി നഷ്ടപ്പെടുമോ?

ധനമന്ത്രിയിൽ തനിക്ക് പൂർണ വിശ്വാസം ആണെന്നും തൻറെ തീരുമാനം ഗവർണർ അംഗീകരിക്കണമെന്നും കാട്ടിയാണ് പിണറായി മുഖ്യമന്ത്രി എന്ന നിലയിൽ മറുപടി ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർക്ക് നൽകിയത്. ഇത് ഗവർണർക്കു മുഖ്യമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടപ്പെടുത്തുമോ എന്നാണ് ഇനി അറിയേണ്ടത്. ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട മുഖ്യമന്ത്രി ഭരണത്തിൽ തുടരുന്നത് ഭരണഘടന പ്രതിസന്ധിക്ക് വഴിവെക്കും. ഗവർണർ ഭരണഘടനാനുസൃതമല്ല കേരളത്തിലെ ഭരണം നടക്കുന്നതെന്ന് എന്ന രാഷ്ട്രപതിക്ക് ശിപാർശ നൽകിയാൽ സംസ്ഥാനത്തെ കാത്തിരിക്കുന്നത് രാഷ്ട്രപതിഭരണം തന്നെയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക