ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യവസായ കാര്‍ഷിക മേഖലകളില്‍ സംസ്ഥാനം നടപ്പാക്കിയ ജനകീയ പദ്ധതികള്‍ക്ക് പിന്നില്‍ താനായിരുന്നുവെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും നിഷേധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിശപ്പ് രഹിത റസ്റ്റാറന്റ് പദ്ധതി, സ്‌കൂളുകളിലെ ഹൈടെക് വിദ്യാഭ്യാസ പരിപാടികള്‍, സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളിലും ടോയ്ലറ്റുകളും ശുചിമുറികളും നടപ്പാക്കാനുള്ള പദ്ധതി ഇവയെല്ലാം തന്റെ ആശയങ്ങളായിരുന്നെ് അദ്ദേഹം പറഞ്ഞു. താനൊരു കമ്യൂണിസ്റ്റായതുകൊണ്ടായിരുന്നില്ല പിണറായിയെ പിന്തുണച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടി അധികാരത്തില്‍ എത്തിയതോടെ തന്റെ ഓഫീസിലും ഫാക്ടറികളിലും വിവിധ വകുപ്പുകള്‍ റെയ്ഡ് തുടങ്ങി. റെയ്ഡുകളില്‍ അദ്ദേഹത്തിന് പങ്കില്ല, പക്ഷേ അദ്ദേഹം നിശബ്ദത പാലിച്ചു. തന്നെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കാന്‍ പിണറായിക്ക് ആവശ്യപ്പെടാമായിരുന്നു. തെലങ്കാനയില്‍ നിക്ഷേപം നടത്താനുള്ള തന്റെ തീരുമാനം എടുക്കുന്നതിന് മുന്‍പ് ആ വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഒരക്ഷരം പോലും മുഖ്യമന്ത്രി മിണ്ടിയില്ല. പിന്നീട് താന്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് സാബു പറഞ്ഞു.

2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ പിണറായി വിജയനെപ്പോലെ ഒരു നേതാവ് സംസ്ഥാനത്ത് അടിമുടി മാറ്റം കൊണ്ടുവരുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. താനും അത് വിശ്വസിക്കുകയും അദ്ദേഹത്തിന് പൂര്‍ണപിന്തുണ നല്‍കുകയും ചെയ്തിരുന്നവെന്ന് സാബു പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക