സംസ്ഥാനം മുമ്ബെങ്ങും അഭിമുഖീകരിക്കാത്ത വിധമുള്ള സാമ്ബത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. പ്രതിസന്ധിക്ക് അതിന് ആധാരമായ ഘടകങ്ങള്‍ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ളതാണെന്നും പറഞ്ഞു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ റവന്യൂ കമ്മി ഗ്രാന്‍റില്‍ നടപ്പ് സാമ്ബത്തിക വര്‍ഷം 6,716 കോടി രൂപയുടെ കുറവുണ്ടായി. മുന്‍ സാമ്ബത്തിക വര്‍ഷങ്ങളിലെ അധിക കടമെടുപ്പ്, പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ് എന്നിവ ചൂണ്ടിക്കാട്ടിയും സര്‍ക്കാരിന് കീഴിലെ സ്ഥാപനങ്ങള്‍ എടുത്ത വായ്പകള്‍ സര്‍ക്കാര്‍ കടമായി കണക്കിലെടുത്തും നടപ്പ് വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ 24,638.66 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കി.

ഇതോടൊപ്പം, ചരക്ക് സേവന നികുതി നടപ്പിലാക്കിയപ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടത്തിനുള്ള നഷ്ടപരിഹാരം തുടരുന്ന കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അതിനാല്‍ ഈ ഇനത്തില്‍ നടപ്പ് സാമ്ബത്തിക വര്‍ഷം മാത്രം സംസ്ഥാനത്തിന് ഏതാണ്ട് ഒന്‍പതിനായിരം കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ നിയമപ്രകാരം സര്‍ക്കാരിന് ലഭിക്കേണ്ട ചരക്ക് സേവന നികുതി നഷ്ടപരിഹാരത്തിലെ കുടിശിക മാത്രം വകുപ്പുതല കണക്കുകള്‍ പ്രകാരം 750 കോടിക്ക് മുകളില്‍ വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേ സമയം, ചെലവുകളിന്മേല്‍ മേല്‍ പ്രതിപാദിച്ച കുറവിന് ആനുപാതികമായി വെട്ടിച്ചുരുക്കല്‍ വരുത്തുക പ്രായോഗികമല്ല. ഈ കാരണങ്ങളാണ് പ്രധാനമായും പൊടുന്നനെ സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്. പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിച്ച വികലമായ നയങ്ങളും പ്രതിസന്ധിയുണ്ടാക്കി.

ഇതിനു പരിഹാരം കാണുന്നതിനുള്ള വ്യക്തമായ റോഡ് മാപ്പ് തയാറാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തിയും അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയും ചെലവുകളില്‍ മിതത്വം പാലിച്ചും സാമ്ബത്തിക അച്ചടക്കത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിയുളള നടപടികളിലൂടെ നിലവിലെ സാമ്ബത്തിക പ്രതിസന്ധി തരണം ചെയ്യുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.വിന്‍സന്റെ്, ടി.ജെ വിനോദ്, സനീഷ് കുമാര്‍ ജോസഫ് എന്നിവര്‍ക്ക് മന്ത്രി മറുപടി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക