മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യര്‍. നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോള്‍ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകര്‍ നല്‍കിയത്. മടങ്ങിവരവില്‍ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു. മലയാള സിനിമയില്‍ വലിയ ആരാധകവൃന്ദമുള്ള താരം കൂടിയാണ് മഞ്ജു.

താരത്തെ കാണാനെത്തിയ ഒരു ആരാധകന്റെ വീഡിയോയണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് . മഞ്ജു കാറില്‍ സഞ്ചരിക്കുമ്ബോഴാണ് ആരാധകന്‍ സമ്മാനവുമായി കാണാനെത്തിയത്. ബൈക്കിലായിരുന്നു ആരാധകന്റെ വരവ്. മഞ്ജുവിന്റെ ഒരു ചിത്രം വരച്ച്‌ ഫ്രെയിം ചെയ്താണ് സമ്മാനം നല്‍കിയത്. ഒരുപാട് നാളായി ഇതു തരുന്നതിനായൊരു അവസരം കാത്തിരിക്കുന്നെന്നും ആരാധകന്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഞ്ജു അദ്ദേഹത്തോട് പേരും ചിത്രത്തെ കുറിച്ചുള്ള മറ്റ് വിശേഷങ്ങളുമൊക്കെ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ആളുകളോട് മഞ്ജു പെരുമാറുന്ന രീതിയ്ക്ക് പ്രശംസ അര്‍ഹിക്കുന്നെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ആയിഷ’. ആമില്‍ പള്ളി‌യ്ക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. അജിത്തിനൊപ്പമുള്ള ‘തുനിവാ’ണ് മഞ്ജുവിന്റെ ഈയടുത്തിറങ്ങിയ മറ്റൊരു ചിത്രം. സൗബിന്‍ ഷാഹീറും മഞ്ജുവും ഒന്നിച്ചെത്തുന്ന ‘വെള്ളരിപട്ടണമാ’ണ് താരത്തിന്റെ അടുത്തതായി റിലീസിനെത്തുന്ന ചിത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക