200 കോടിയിലധികം ഉപയോക്താക്കള്‍ ഉള്ള, ലോകത്തിലെ ഏറ്റവും ജനപ്രിയ ഇന്‍സ്റ്റന്റ് സന്ദേശം അയയ്ക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് വാട്സ്‌ആപ്പ്. ഏറ്റവും കൂടുതല്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ആപ്പുകളില്‍ ഒന്നാണിത്. വാബിറ്റാ ഇന്‍ഫോയുടെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്‌, ആപ്പിളിന്റെ ഐമെസേജ് ആപ്പില്‍ എഡിറ്റിങ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതുപോലെ, സന്ദേശങ്ങള്‍ അയച്ച്‌ 15 മിനിറ്റ് വരെ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു പുതിയ ഫീച്ചര്‍ വാട്സ്‌ആപ്പ് പ്ലാറ്റ്ഫോം പരീക്ഷിക്കുന്നു.

അയച്ച സന്ദേശത്തില്‍ എന്തെങ്കിലും സ്പെല്ലിംഗ് അല്ലെങ്കില്‍ വ്യാകരണ പിശകുകള്‍ പരിഹരിക്കാനോ ചില വിവരങ്ങള്‍ ചേര്‍ക്കാനോ നീക്കം ചെയ്യാനോ എഡിറ്റ് ഫീച്ചര്‍ ഉപയോഗപ്രദമാകും. ഫീച്ചര്‍ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അടുത്തിടെ ഐഒഎസ് 23.4.0.72ന് ഉള്ള വാട്സ്‌ആപ്പ് ബീറ്റ വെര്‍ഷനില്‍ ഈ പുതിയ ഫീച്ചര്‍ കണ്ടെത്തി. ഇത് ടെസ്റ്റ് ഫ്ലൈറ്റ് പ്രോഗ്രാമില്‍ എന്‍റോള്‍ ചെയ്തവര്‍ക്കായിയാണ് ഇത് പുറത്തിറക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍, നിങ്ങള്‍ വാട്സ്‌ആപ്പിന്റെ പഴയ പതിപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍, എഡിറ്റുചെയ്‌ത സന്ദേശം കാണാന്‍ കഴിയില്ല, എന്നാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ വാട്സ്‌ആപ്പിന്റെ പതിപ്പ് പുതിയ ഫീച്ചറുമായി പൊരുത്തപ്പെടുന്നില്ല എന്ന മുന്നറിയിപ്പ് ലഭിക്കും. മീഡിയയുടെ ക്യാപ്ഷനുകള്‍ എഡിറ്റ് ചെയ്യാന്‍ അനുവദിക്കുന്ന മറ്റൊരു ഫീച്ചറിലും വാട്സ്‌ആപ്പ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

എഡിറ്റ് മെസേജ് ഫീച്ചര്‍ നിലവില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍, എല്ലാ ഉപയോക്താക്കള്‍ക്കും ഇത് എപ്പോള്‍ ലഭ്യമാകുമെന്നതിനെക്കുറിച്ച്‌ വിവരമില്ല. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ്, വാട്സ്‌ആപ്പ് ഇന്ത്യയിലുടനീളമുള്ള ട്രാന്‍സിറ്റ് സൊല്യൂഷനുകള്‍ക്കുള്ള പിന്തുണ അവതരിപ്പിച്ചിരുന്നു. ഐഒഎസില്‍ വീഡിയോ കോളുകള്‍ക്കായി പിഐപി മോഡും ഒരു പുതിയ കെപ്റ്റ് സന്ദേശ ഫീച്ചറും പുറത്തിറക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക