ലോകമെമ്പാടും പണപ്പെരുപ്പവും സാമ്പത്തിക അസ്ഥിരതയും കൂടി വരുമ്പോഴും വിദേശയാത്രയ്ക്കായി ഇന്ത്യക്കാർ ചെലവഴിച്ചിരിക്കുന്നത് 82000 കോടി രൂപ. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യത്തെ ഒൻപതു മാസത്തിലാണ് ഇത്രയും പണം യാത്രക്കായ് ഇന്ത്യക്കാർ ചെലവാക്കിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

2020 സാമ്പത്തിക വർഷത്തിലാണ് ഇതിനു മുൻപ് ഭീമമായ തുക ചെലവഴിച്ച് ഇന്ത്യക്കാർ വിദേശയാത്രകൾ നടത്തിയിട്ടുള്ളത്. ഏതാണ്ട് 50000 കോടിയിലധികം രൂപ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം 2022 ഡിസംബറിൽ മാത്രം 9200 കോടി രൂപയാണ് വിദേശ യാത്രയ്ക്കായി ഇന്ത്യക്കാർ ചെലവഴിച്ചത്. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ അന്താരാഷ്ട്ര ഹോളിഡേ യാത്രകൾക്കായി 82200 കോടി രൂപയാണ് ചെലവിട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക